തിരുവനന്തപുരം: പാർട്ടി ആവശ്യപ്പെട്ടാൽ വയനാട്ടിൽ മത്സരിക്കുമെന്ന എം.ഐ ഷാനവാസിന്‍റെ മകളുടെ പ്രഖ്യാപനത്തിനെതിരെ എൻ.എസ്.യു നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. എം.ഐ ഷാനവാസിന്‍റെ മകൾ രാഷ്ട്രീയത്തിലേക്ക് വരുന്നതിൽ തെറ്റൊന്നുമില്ലെന്നും, പക്ഷേ അത് വയനാട് പാർലമെന്റിലെ സ്ഥാനാർത്ഥിയെന്ന ലാറ്ററൽ എൻട്രീയിലൂടെയാകരുതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ രാഹുൽ കുറിച്ചു. അത് എം.ഐ ഷാനവാസിനോടുള്ള അനാദരവാകും. ഒരു ജീവിതകാലത്തിന്റെ മുഴുവൻ ത്യാഗവും പേറി ഈ പാർട്ടിയിലുള്ള എം.ഐമാർ മത്സരിക്കട്ടെ, അമീന ഷാനവാസ് പ്രവർത്തിക്കട്ടെ- എന്നു പറഞ്ഞുകൊണ്ടാണ് രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്...
പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറെന്ന് എം.ഐ ഷാനവാസിന്‍റെ മകൾ
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
M.I ഷാനവാസ് എന്ന നേതാവിനോട് ഏറെ ബഹുമാനമാണുള്ളത്.. പാർട്ടിക്ക് വേണ്ടി ഒരു പുരുഷായുസ്സ് നീക്കി വെച്ച മനുഷ്യൻ... തന്റെ നാക്കും വാക്കും പാർട്ടിക്ക് വേണ്ടി പ്രതിരോധത്തിന്റെ ആഗ്നേയാസ്ത്രങ്ങൾ തീർത്ത വ്യക്തി... അദ്ദേഹത്തിന്റെ മകൾ രാഷ്ട്രീയത്തിൽ വരുന്നതിനോട് ഒരു എതിർപ്പുമില്ലായെന്നു മാത്രമല്ല, അവർ രാഷ്ട്രീയത്തിൽ വരണമെന്നാണ് ആഗ്രഹം... കോൺഗ്രസ്സ് നേതാക്കളുടെ മക്കൾ കോൺഗ്രസ്സാകുന്നതിൽ എന്ത് തെറ്റാണ്? M I യുടെ മകളും വരട്ടെ, അതു പക്ഷേ വയനാട് പാർലമെന്റിലെ സ്ഥാനാർത്ഥിയെന്ന ലാറ്ററൽ എൻട്രീയിലൂടെയാകരുത്... അതു MI യോടുളള അനാദരവാകും... ഇനിയെത്ര MI മാർ ഈ പാർട്ടിയിൽ അവസരങ്ങൾ ലഭിക്കാതെ ഒരു ജീവിതകാലത്തിന്റെ മുഴുവൻ ത്യാഗവും പേറി നില്ക്കുന്നു, അവർ മത്സരിക്കട്ടെ, അമീന ഷാനവാസ് പ്രവർത്തിക്കട്ടെ...
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ameena Shanavas, Congress politics, Rahul mamkootathil, അമീന ഷാനവാസ്, രാഹുൽ മാങ്കൂട്ടത്തിൽ