രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് വി.ടി.ബൽറാം എംഎല്‍എ. രാഹുല്‍ മുന്നോട്ട് വക്കുന്ന പുതിയ രാഷ്ട്രത്തിന് വിളനിലമാകാൻ എന്തു കൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിലാണ് കുറിച്ചിരിക്കുന്നത്. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്നും തൃത്താല എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Also Read-ഡൽഹിയിൽ അവസാനവട്ട ചർച്ച; തർക്കസീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും
വയനാട് സീറ്റിനെച്ചൊല്ലി എ,ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം തുടരുന്ന സാഹചര്യത്തിലാണ് ബൽറാമിന്റെ ഇത്തരമൊരു പോസ്റ്റ് എത്തുന്നത്. ടി.സിദ്ദീഖിനെ വയനാട്ടിൽ മത്സരിപ്പിക്കണം എന്ന നിലപാടിലുറച്ചു നിൽക്കുകയാണ് എ ഗ്രൂപ്പ്. തർക്കമുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ഡൽഹിയിൽ ഇന്ന് അവസാനവട്ട ചർച്ചകളും നടക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.