നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിയ്യൂർ ജയിലിൽ റെയ്ഡ്; ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഷാഫിയുടെ രണ്ട് സ്മാർട്ട് ഫോൺ പിടിച്ചു

  വിയ്യൂർ ജയിലിൽ റെയ്ഡ്; ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഷാഫിയുടെ രണ്ട് സ്മാർട്ട് ഫോൺ പിടിച്ചു

  കമ്മീഷ്ണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പുലർച്ചെ നാല് മണിയോടെയായിരുന്നു പരിശോധന നടത്തിയത്.

  viyyur(image-Wikipedia)

  viyyur(image-Wikipedia)

  • News18
  • Last Updated :
  • Share this:
   തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഫോൺ പിടിച്ചെടുത്തു. ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ പക്കൽ നിന്നാണ് ഫോൺ പിടിച്ചെടുത്തത്. രണ്ട് ഫോണുകളാണ് ഷാഫിയിൽ നിന്ന് പിടിച്ചെടുത്തത്. സ്മാർട്ട് ഫോണുകളാണ് പിടിച്ചെടുത്തത്.

   കമ്മീഷ്ണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പുലർച്ചെ നാല് മണിയോടെയായിരുന്നു പരിശോധന നടത്തിയത്.

   also read: കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ്; കഞ്ചാവും മദ്യകുപ്പികളും ആയുധങ്ങളും മൊബൈലും പിടിച്ചെടുത്തു

   ഇതാദ്യമായിട്ടല്ല ഷാഫിയിൽ നിന്ന് ഫോൺ പിടിച്ചെടുക്കുന്നത്. 2017ൽ വിയ്യൂരിലും 2014ൽ കോഴിക്കോട്ടും നടത്തിയ പരിശോധനകളിലും ഷാഫിയില്‍ നിന്ന് മൊബൈൽ പിടിച്ചെടുത്തിരുന്നു.

   ജയിലുകളിൽ ചട്ടലംഘനം നടക്കുന്നുണ്ടെന്ന ആക്ഷേപത്തെ തുടർന്നായിരുന്നു പരിശോധന. കണ്ണൂർ സെൻട്രൽ ജയിലിലും പരിശോധന നടത്തിയിരുന്നു. ഡി ജി പി ഋഷിരാജ് സിംഗിന്‍റെ നേൃത്വത്തിലായിരുന്നു കണ്ണൂരിൽ പരിശോധന നടത്തിയത്.  കഞ്ചാവും മൊബൈൽ ഫോണുകളും മദ്യ കുപ്പികളും ആയുധങ്ങളും റെയ്ഡിനിടയിൽ പിടിച്ചെടുത്തു.
   First published: