നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂർ, വിയ്യൂർ ജയിലുകളിൽ വീണ്ടും റെയ്ഡ്; മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു

  കണ്ണൂർ, വിയ്യൂർ ജയിലുകളിൽ വീണ്ടും റെയ്ഡ്; മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു

  ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത് തുടർച്ചയായ മൂന്നാം ദിവസം

  കണ്ണൂർ സെൻട്രൽ ജയിൽ

  കണ്ണൂർ സെൻട്രൽ ജയിൽ

  • News18
  • Last Updated :
  • Share this:
   കണ്ണൂർ, വിയ്യൂർ ജയിലുകളിൽ നിന്നും വീണ്ടും മൊബൈൽ ഫോണും കഞ്ചാവും പിടിച്ചെടുത്തു. ജയിൽ മേധാവി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കണ്ണൂർ ജയിലിൽ നിന്ന് മൂന്ന് മൊബൈലുകളും വിയ്യൂരിൽ നിന്ന് രണ്ട് മൊബൈലുകളും പിടിച്ചെടുത്തു. ചില തടവുകാരിൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

   വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഋഷിരാജ് സിംഗ് അറിയിച്ചു. തുടർച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്തെ ജയിലുകളിൽ മിന്നൽ പരിശോധന നടത്തുന്നത്. വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന ടി പി വധക്കേസ് പ്രതി ഷാഫിയുടെ പക്കൽ നിന്നും കഴിഞ്ഞ ദിവസം രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. തുടർന്ന് ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. കൂടുതൽ മൊബൈൽ ഫോണുകൾ കണ്ടെടുത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

   First published: