• HOME
  • »
  • NEWS
  • »
  • kerala
  • »
  • Gambling | പട്ടിമറ്റത്ത് അതിഥി തൊഴിലാളികളുടെ ചീട്ടുകളി കേന്ദ്രത്തിൽ റെയ്ഡ് ; ഒന്നരലക്ഷം രൂപ പിടികൂടി

Gambling | പട്ടിമറ്റത്ത് അതിഥി തൊഴിലാളികളുടെ ചീട്ടുകളി കേന്ദ്രത്തിൽ റെയ്ഡ് ; ഒന്നരലക്ഷം രൂപ പിടികൂടി

പട്ടിമറ്റം ഡബിൾ പാലത്തിനു സമീപം വാടകയ്ക്കെടുത്ത മുറിയിലാണ് പണം വെച്ചുള്ള ചീട്ടുകളി നടത്തിയിരുന്നത്

  • Share this:
എറണാകുളം പട്ടിമറ്റത്ത് അതിഥി തൊഴിലാളികളുടെ (guest workers) ചീട്ടുകളി (Gambling) കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ ഒന്നരലക്ഷത്തോളം രൂപ പിടികൂടി. എട്ടു പേരെ പട്ടിമറ്റം പോലീസ് അറസ്റ്റ് (arrest) ചെയ്തു.

എറണാകുളം റൂറൽ എസ്പി കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ആസാം സദേശികളായ ബിലാൽ ഹുസൈൻ, മുജീബ് റഹ്മാൻ, മോട്ടിബുൾ റഹ്മാൻ, സിദ്ദിഖുകൾ ഇസ്ലാം, എ.ആർ ചെലം, സെയ്ഫുൾ ഇസ്ലാം, ഗുലാം റബാനി, റോബിൻ ഹുസൈൻ  എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇവരിൽനിന്നും ഒന്നര ലക്ഷത്തോളം രൂപ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

പട്ടിമറ്റം ഡബിൾ പാലത്തിനു സമീപം വാടകയ്ക്കെടുത്ത മുറിയിലാണ് പണം വെച്ചുള്ള ചീട്ടുകളി നടത്തിയിരുന്നത്. തൊഴിലാളികൾക്ക് ഞായറാഴ്ച അവധി ദിവസമാണ്. ശനിയാഴ്ച വൈകിട്ടോടെ ജോലി കഴിഞ്ഞ് തൊഴിലാളികൾ ചീട്ടുകളി കേന്ദ്രത്തിൽ എത്തും തുടർന്ന് മണിക്കൂറുകളോളം ചീട്ടുകളി തുടരും. പല ദിവസങ്ങളിലും ഞായറാഴ്ച പുലർച്ചെയായിരിക്കും ചീട്ടുകളി അവസാനിപ്പിക്കുക.

വലിയ തുകയുടെ ചീട്ടുകളി ആണ് നടന്നിരുന്നത്. പട്ടി മറ്റത്തിന് പുറത്തുനിന്നുള്ളവരും ഇവിടെ ചീട്ടു കളിക്കുന്നതിനുവേണ്ടി എത്താറുണ്ടായിരുന്നു.  ചിലപ്പോഴൊക്കെ ചീട്ടു കളിയുമായി ബന്ധപ്പെട്ട് സംഘർഷവും ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചീട്ടുകളി കേന്ദ്രം ആഴ്ചകളായി നിരീക്ഷണത്തിലായിരുന്നു.

ഇന്ന് പുലർച്ചെയാണ് പോലീസ് റെയ്ഡ് നടത്തിയത്. എസ്.ഐമാരായ എം.പി എബി, കെ.പി സാബു , എ.എസ്.ഐ ടി.എ മുഹമ്മദ്, എസ്.സി.പി.ഒ പി.എ അബ്ദുൾ മനാഫ്, സി.പി. ഒമാരായ പി.എം നിഷാദ്, കെ.എ. അനിൽകുമാർ , ടി.എ അഫ്സൽ, റൂറൽ ജില്ലാ ഡാൻസാഫ് ടീം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Operation Parivartan| ആന്ധ്രാപ്രദേശിൽ 2 ലക്ഷം കിലോഗ്രാം പിടികൂടി; സംസ്ഥാനത്തെ ലഹരിമുക്തമാക്കാൻ പൊലീസിന്റെ ഓപ്പറേഷൻ പരിവർത്തൻ


അമരാവതി: ആന്ധ്രപ്രദേശിൽ ഓപ്പറേഷൻ പരിവർത്തന്റെ (Operation Parivartan)ഭാഗമായി പൊലീസ് കണ്ടെത്തിയത് 2 ലക്ഷം കിലോഗ്രാം സംസ്കരിച്ച കഞ്ചാവ് ( 2 Lakh Kilograms Cannabis Seized). സംസ്ഥാനത്ത് കഞ്ചാവ് കൃഷി തടയാനായി പൊലീസ് രൂപീകരിച്ച പദ്ധതിയാണ് ഓപ്പറേഷൻ പരിവർത്തൻ. ലഹരി ഉപയോഗം തടയാൻ ഇതാദ്യമായാണ് ആന്ധ്രപ്രദേശിൽ ഇത്തരമൊരു പദ്ധതി പൊലീസ് ആരംഭിക്കുന്നത്.

ആന്ധ്രപ്രദേശ് പൊലീസും സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ബ്യൂറോ (SEB) ഉം ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിളവെടുപ്പിന് ശേഷം കയറ്റി അയക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ട് ലക്ഷം കിലോഗ്രാം സംസ്കരിച്ച കഞ്ചാവ് പിടികൂടിയത്. വിശാഖപട്ടണത്തു നിന്ന് പിടികൂടിയ കഞ്ചാവ് ശനിയാഴ്ച തന്നെ പൊലീസ് നശിപ്പിച്ചു.

സംസ്ഥാനത്ത് വ്യാപകമായ കഞ്ചാവ് വേട്ടയാണ് പൊലീസിന്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. 2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെ വിളവെടുപ്പ് കാലത്തിന് മുമ്പ് 8,500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കഞ്ചാവ് ചെടികൾ നശിപ്പിച്ചിരുന്നു.

രണ്ട് ഘട്ടങ്ങളിലായാണ് പൊലീസ് ഓപ്പറേഷൻ പരിവർത്തൻ ആസൂത്രണം ചെയ്തിരിക്കുന്നത്. കഞ്ചാവ് വിളകൾ കണ്ടെത്തി നശിപ്പിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ടയാളുകളെ കണ്ടെത്തി ബോധവത്കരിക്കുകയും ഓപ്പറേഷന്റെ ഭാഗമാണ്. സംസ്ഥാന റവന്യൂ, ആദിവാസി ക്ഷേമവകുപ്പ്, കൃഷി വകുപ്പ് എന്നിവയെല്ലാം സഹകരിച്ചാണ് ഓപ്പറേഷൻ പരിവർത്തൻ നടപ്പാക്കുന്നത്.
Published by:Arun krishna
First published: