• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'സമാധാനം തോന്നുന്നു'; മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് സിദ്ധിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്

'സമാധാനം തോന്നുന്നു'; മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് സിദ്ധിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്

കോവിഡ് ബാധിതനായ സിദ്ധീഖിനെ അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പിണറായി വിജയന്‍ ഇന്നലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  യുപി പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആശ്യപ്പെട്ട് യോഗി ആദിത്യനാഥിന് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് കാപ്പന്റെ ഭാര്യ റൈഹാനത്ത്. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതിനാല്‍ തനിക്കിപ്പോള്‍ സമാധാനം തോന്നുന്നുണ്ടെന്ന് റൈഹാനത്ത് മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. ഇന്നലെ വൈകാരികമായി സംസാരിച്ചത് ഒരു ഭാര്യ എന്ന നിലയ്ക്കുള്ള വേദന കൊണ്ടാണ്. അത് എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നുവെന്നും റൈഹാനത്ത് പറഞ്ഞു.

  Also Read- Covid 19 | കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; കര്‍ണാടകയില്‍ 14 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

  ഒറ്റ ദിവസം കൊണ്ട് പത്രപ്രവര്‍ത്തക യൂണിയനും മാധ്യമസമൂഹവും സാംസ്‌കാരിക പ്രവര്‍ത്തകരും തനിക്കൊപ്പം നിന്നുവെന്ന് പറഞ്ഞ റൈഹാനത്ത് ഇതില്‍ നിന്ന് ഒരു വിഭാഗം ആളുകള്‍ മാത്രമാണ് വിട്ടുനിന്നതെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ സഹായം ഇനിയും തനിക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി റൈഹാനത്ത് പറയുന്നു. എല്ലാവരും അവസാനം വരെ കൂടെയുണ്ടാകുമെന്ന് കരുതുന്നു. അത് തനിക്ക് നല്‍കുന്ന പോസിറ്റിവിറ്റി ചെറുതല്ലെന്നും കാപ്പന്റെ ഭാര്യ റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു.

  Also Read- 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ വാക്സിൻ; പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാൾ

  കോവിഡ് ബാധിതനായ സിദ്ധീഖിനെ അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പിണറായി വിജയന്‍ ഇന്നലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട കാപ്പന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയില്‍ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോര്‍ട്ടുകളുണ്ടന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശൂപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്ന് യു പി മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

  Also Read- മൂന്ന് ദിവസം രോഗലക്ഷണങ്ങൾ കാണിച്ചില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാമെന്ന് പുതിയ മാർഗരേഖ

  രാജ്യത്ത് 24 മണിക്കൂറിനിടയിൽ 2,812 മരണം; 3.52 ലക്ഷം കടന്ന് പ്രതിദിന കോവിഡ് രോഗികൾ

  തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,52,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ചവരുടെ എണ്ണം 2,812 ആയി. രാജ്യത്തെ ആശുപത്രികൾ കോവിഡ് രോഗികളാൽ നിറയുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇതിനകം പല ആശുപത്രികളും ഓക്സിജന്റെ അപര്യാപ്തത മൂലം വീർപ്പുമുട്ടുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,812 രോഗികൾ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,95, 123 ആയി. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.

  832 പേരാണ് ഇന്നലെ മഹാരാഷ്ട്രയിൽ മാത്രം മരിച്ചത്. ഡൽഹിയിൽ 350 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്തെ മൊത്തം പ്രതിദിന കോവിഡ് കേസുകളിൽ പകുതിയിലധികവും റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയും കേരളവും ഉൾപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ മാത്രം 18.75 ശതമാനമാണ് പുതിയ കോവിഡ് രോഗികൾ.
  Published by:Rajesh V
  First published: