HOME /NEWS /Kerala / കൊല്ലുന്ന ബസിന് തല വെക്കേണ്ട; ബം​ഗ​ളു​രു​വി​ലേ​ക്കു കേരളത്തിൽനിന്ന് പു​തി​യ ട്രെ​യി​ന്‍

കൊല്ലുന്ന ബസിന് തല വെക്കേണ്ട; ബം​ഗ​ളു​രു​വി​ലേ​ക്കു കേരളത്തിൽനിന്ന് പു​തി​യ ട്രെ​യി​ന്‍

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

കേ​ര​ള​ത്തി​ല്‍​നി​ന്നു ബം​ഗ​ളു​രു​വി​ലേ​ക്കു സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ക​ല്ല​ട ബ​സി​ല്‍ യാ​ത്ര​ക്കാ​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ട്രെ​യി​ന്‍ സ​ര്‍​വീ​സ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: വാരാന്ത്യങ്ങളിലെ സ്വകാര്യബസുകളുടെ കഴുത്തറുപ്പൻ നിരക്കുകളിൽനിന്ന് താൽക്കാലിക രക്ഷയായി മലയാളികൾക്ക് ബംഗളുരുവിലേക്ക് പുതിയൊരു ട്രെയിൻ കൂടി. ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം കൊച്ചുവേളിയിൽനിന്നു ബം​ഗ​ളു​രു കൃ​ഷ്ണ​രാ​ജ​പു​ര​ത്തേ​ക്കു​ള്ള സ്പെ​ഷ​ല്‍ ട്രെ​യി​നാ​ണു ഇന്ന് പ്ര​ഖ്യാ​പി​ച്ചത്.

    കൊ​ച്ചു​വേ​ളി​യി​ല്‍​നി​ന്നു ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​നു പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ ദി​വ​സം രാ​വി​ലെ 8.40-ന് ​കൃ​ഷ്ണ​രാ​ജ​പു​ര​ത്ത് എ​ത്തും. മ​ട​ക്ക ട്രെ​യി​ന്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു ര​ണ്ടി​നു പു​റ​പ്പെ​ട്ടു പി​റ്റേ ദി​വ​സം രാ​വി​ലെ ആ​റി​ന് കൊ​ച്ചു​വേ​ളി​യി​ലെ​ത്തും. ഏപ്രിൽ 28 മു​ത​ല്‍ ജൂ​ണ്‍ 30 വ​രെ​യാ​ണു സ്പെ​ഷ​ല്‍ സ​ര്‍​വീ​സ്. ബംഗളരുവിലേക്ക് കൂടുതൽ ട്രെയിനുകൾ വേണമെന്നത് ദീർഘകാലമായി കേരളത്തിന്‍റെ ആവശ്യമായിരുന്നു.

    നടന്‍ മാത്രമല്ല നല്ലൊരു ചിത്രകാരന്‍ കൂടിയാണ് മോഹന്‍ലാല്‍; ചിത്രങ്ങള്‍ പങ്കുവെച്ച് അജു വര്‍ഗീസ്

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    കൊ​ല്ലം, കാ​യം​കു​ളം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ര്‍, ഈ​റോ​ഡ്, ബം​ഗാ​ര​പേ​ട്ട്, വൈ​റ്റ്ഫീ​ല്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പുതിയ ട്രെ​യി​നി​നു സ്റ്റോ​പ്പു​ള്ള​ത്. എ​ട്ടു സ്ലീ​പ്പ​ര്‍, ര​ണ്ട് തേ​ഡ് എ​സി, ര​ണ്ട് ജ​ന​റ​ല്‍ ക​ന്പാ​ര്‍​ട്ട്മെ​ന്‍റ് എ​ന്നി​ങ്ങ​നെ​യാ​ണു ട്രെ​യി​നി​ലു​ണ്ടാ​കു​ക.

    താ​ല്‍​ക്കാ​ലി​ക സ​ര്‍​വീ​സാ​ണെ​ങ്കി​ലും കൊ​ച്ചു​വേ​ളി​യി​ല്‍​നി​ന്നു ബാ​ന​സ​വാ​ടി​യി​ലേ​ക്കു​ള്ള ഹം​സ​ഫ​ര്‍ എ​ക്സ്പ്ര​സ് ഞാ​യ​റാ​ഴ്ച സ​ര്‍​വീ​സ് ന​ട​ത്താ​നു​ള​ള സാ​ധ്യ​ത​യും റെ​യി​ല്‍​വേ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ആ​ഴ്ച​യി​ല്‍ മൂ​ന്നു ദി​വ​സം ഹം​സ​ഫ​ര്‍ എ​ക്സ​പ്ര​സ് ഓ​ടി​ക്കു​ന്ന​തി​നോ​ട് ദ​ക്ഷി​ണ-​പ​ശ്ചി​മ റെ​യി​ല്‍​വേ​യ്ക്കും എ​തി​ര്‍​പ്പി​ല്ലെ​ന്നാ​ണു സൂ​ച​ന.

    കേ​ര​ള​ത്തി​ല്‍​നി​ന്നു ബം​ഗ​ളു​രു​വി​ലേ​ക്കു സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ക​ല്ല​ട ബ​സി​ല്‍ യാ​ത്ര​ക്കാ​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ട്രെ​യി​ന്‍ സ​ര്‍​വീ​സ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ര്‍ കൂ​ടു​ത​ലു​ള്ള ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ല്‍ ഏ​ജ​ന്‍​സി​ക​ള്‍ ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണ് ടി​ക്ക​റ്റു​ക​ള്‍ ന​ല്‍​കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ട്രെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ ബ​സു​ക​ളു​ടെ കൊ​ള്ള ഒ​രു പ​രി​ധി വ​രെ ത​ട​യാ​ന്‍ ക​ഴി​യു​മെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.

    First published:

    Tags: New train to bangaluru trains in kerala, Railway, Southern kerala, ഇന്ത്യൻ റെയിൽവേ, ട്രെയിൻ കേരളത്തിൽ, ദക്ഷിണ റെയിൽവേ, റെയിൽവേ