തിരുവനന്തപുരം: കേരളത്തിനുള്ളിൽ ട്രെയിൻ യാത്ര അനുവദിക്കില്ലെന്ന് റെയിൽവേ. സംസ്ഥാന സർക്കാരിന്‍റെ നിർദേശത്തെ തുടർന്നാണിത്. ഇതോടെ കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിനിൽ അന്തർജില്ല യാത്ര ബുക്കിംഗ് റെയിൽവെ നിർത്തിവെച്ചു.
ന്യൂഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്കുവരുന്ന ട്രെയിനിൽ എറണാകുളത്ത് നിന്നും കോഴിക്കോട് നിന്നും യാത്രകാർക്ക് കയറാൻ അനുമതിയുണ്ടാകില്ല. ഓൺലൈൻ ബുക്കിങ് ആരംഭിച്ചപ്പോൾ ഇത്തരത്തിൽ ടിക്കറ്റുകൾ നൽകിയിരുന്നു. എന്നാൽ ഈ ടിക്കറ്റ് റദ്ദാക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ബുക്ക് ചെയ്‌തവർക്ക് പണം തിരികെ നൽകുമെന്ന് റെയിൽവേ അറിയിച്ചു.
50 ദിവസത്തെ ഇടവേളയ്ക്ക് ശേഷം 15 നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രത്യേക ട്രെയിനുകൾ റെയിൽവേ ചൊവ്വാഴ്ച മുതലാണ് സർവീസ് പുനരാരംഭിച്ചത്. ന്യൂഡൽഹിയിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളിലേക്കാണ് ഈ സ്പെഷ്യൽ സർവീസ്. കേരളത്തിലേക്കുള്ള ട്രെയിൻ കഴിഞ്ഞ ദിവസം ഡൽഹിയിൽനിന്ന് പുറപ്പെട്ടു. നാളെ പുലർച്ചെ 5.25ന് ട്രെയിൻ തിരുവനന്തപുരത്ത് എത്തും. കേരളത്തിൽ കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.