• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഓടിക്കാന്‍ ആളില്ല : ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വെ

news18india
Updated: September 3, 2018, 9:54 AM IST
ഓടിക്കാന്‍ ആളില്ല : ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വെ
news18india
Updated: September 3, 2018, 9:54 AM IST
തിരുവനന്തപുരം  : വേണ്ടത്ര ജീവനക്കാരില്ലാത്തിനാല്‍ ട്രെയിനുകള്‍ റദ്ദാക്കി യാത്രക്കാരെ വലച്ച് റെയില്‍വെ. പ്രളയം മൂലം നേരിട്ട കേടുപാടുകള്‍ പരിഹരിക്കുന്നതിനായി ഒരുമാസക്കാലത്തേക്ക് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസമായി ചില ട്രെയിനുകള്‍ പൂര്‍ണ്ണമായും ചിലത് ഭാഗികമായും റദ്ദാക്കുകയും ചെയ്തിരുന്നു. ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ടായി. യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന പാസഞ്ചര്‍ ട്രെയിനുകളാണ് കൂടുതലായും റദ്ദു ചെയ്യപ്പെട്ടത്.

മാസങ്ങളായി പാളങ്ങളിലെ അറ്റകുറ്റപണികളെന്ന പേരില്‍ ട്രെയിനുകള്‍ റദ്ദാകുകയോ വൈകി ഓടുകയോ ചെയ്യുന്നത് പതിവായിരുന്നു. എന്നാല്‍ ഇതാദ്യമായി ജീവനക്കാരുടെ കുറവും ട്രെയിന്‍ റദ്ദാക്കുന്നതിന് കാരണമായി റെയില്‍വെ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. പുനര്‍നിര്‍മ്മാണ പണികള്‍ നടക്കാത്ത സ്ഥലങ്ങളിലെയും ട്രെയിനുകള്‍ റദ്ദാക്കേണ്ടി വന്നതോടെയാണ് ജീവനക്കാര്‍ കുറവുണ്ടെന്ന വസ്തുത റെയില്‍വെ ഔദ്യോഗികമായി തന്നെ പുറത്തുവിട്ടത്.

റെയില്‍വെയില്‍ ഏറെക്കാലമായി ലോക്കോപൈലറ്റുമാരുടെ ഒഴിവുകളുണ്ട്. തിരുവനന്തപുരം ഡിവിഷനില്‍ മാത്രം 525 ലോക്കോ പൈലറ്റുമാര്‍ വേണ്ടിടത്ത് 420 പേര്‍ മാത്രമാണ് ഉള്ളത്. പ്രളയബാധിത മേഖലകളില്‍ താമസിക്കുന്ന ജീവനക്കാര്‍ അവധിയെടുക്കുക കൂടി ചെയ്തതോടെ ആള്‍ക്ഷാമം രൂക്ഷമാവുകയായിരുന്നു. ഇതോടെയാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ റെയില്‍വെ നിര്‍ബന്ധിതരായത്.
First published: September 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍