നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പണിമുടക്കില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്ക് മുട്ടന്‍ 'പണി'യുമായി RPF

    പണിമുടക്കില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്ക് മുട്ടന്‍ 'പണി'യുമായി RPF

    • Last Updated :
    • Share this:
      തിരുവനന്തപുരം: രാജ്യവ്യാപകമായി 48 മണിക്കൂര്‍ നീണ്ട പൊതുപണിമുടക്കിനിടെ ട്രെയിന്‍ തടഞ്ഞവര്‍ക്ക് എട്ടിന്റെ പണിയുമായി റെയില്‍വെ സുരക്ഷാ സേന (ആര്‍.പി.എഫ്). രാജ്യവ്യാപകമായി ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് റെയില്‍വെ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തും ട്രെയിന്‍ തടഞ്ഞ ആയിരക്കണക്കിനു പേര്‍ നടപടി നേരിടേണ്ടി വരുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു.

      ട്രെയിന്‍ ഗതാഗതം തടയുന്നത് റെയില്‍വെ ആക്ടിലെ 174-ാം വകുപ്പ് പ്രകാരം ഗുരുതര കുറ്റകൃത്യമാണ്. ഇത്തരം കേസുകളില്‍പ്പെടുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവു ശിക്ഷയും ലഭിച്ചേക്കാം. ഭീമമായ പിഴയും ഒടുക്കേണ്ടി വരും. ട്രെയിന്‍ തടഞ്ഞതിലൂടെ റെയില്‍വെയ്ക്ക് ഉണ്ടായ നഷ്ടം പ്രതികളില്‍ നിന്നും ഈടാക്കാനും നിയമമുണ്ട്. ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് തെരഞ്ഞെടുപ്പിലും മത്സരിക്കാനാകില്ല.

      Also Read പണിമുടക്ക്: രണ്ടാം ദിവസവും ട്രെയിൻ തടയുന്നു

      Also Read തിരുവനന്തപുരത്ത് SBI ട്രഷറി ബ്രാഞ്ച് എട്ട് അംഗ സംഘം ആക്രമിച്ചു

      രണ്ടുദിവസത്തെ പണിമുടക്കിനിടെ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലായി 49 ട്രെയിനുകാളാണ് തടഞ്ഞത്. ട്രെയിന്‍ തടയുന്നതിന് നിരവദധി പേര്‍ നേതൃത്വം നല്‍കിയെങ്കിലും പ്രധാന നേതാക്കള്‍ക്കെതിരെ മാത്രമെ ആര്‍.പി.എഫ് കേസെടുക്കൂവെന്നാണ് സൂചന. മാധ്യമങ്ങളില്‍ വന്ന വീഡിയോകളും ചിത്രങ്ങളും പ്രതികള്‍ക്കെതിരെ തെളിവാക്കും. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി ട്രെയിന്‍ തടയുന്നത് കേരളത്തില്‍ ആദ്യ സംഭവമല്ല. എന്നാല്‍ പണിമുടക്കുക്കിന്റെ ഭാഗമായി മണിക്കൂറുകളോളമാണ് പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞിട്ടത്. ഇതോടെ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി. ഇതേതുടര്‍ന്നാണ് കര്‍ശന നടപടി എടുക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു.

      First published:
      )}