• HOME
  • »
  • NEWS
  • »
  • kerala
  • »
  • ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിന്‍ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു

ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിന്‍ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു

ട്രെയിന്‍ വരുന്നത് കണ്ട് തൊട്ടടുത്തുള്ള ട്രാക്കിലേക്ക് മാറിയപ്പോൾ മെമു ഇടിക്കുകയായിരുന്നു

Train

Train

  • Last Updated :
  • Share this:
    തൃശൂര്‍: ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ പ്രമോദ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടേയാണ് സംഭവം. വടക്കാഞ്ചേരിക്കും പൂങ്കുന്നത്തിനും ഇടയിലാണ് അപകടം നടന്നത്.

    ട്രാക്ക് പരിശോധനയ്ക്കിടെ, പരിശോധിക്കുന്ന ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് കണ്ട് തൊട്ടടുത്തുള്ള ട്രാക്കിലേക്ക് മാറി. ഈസമയം ഇതുവഴി വന്ന മെമു പ്രമോദ് കുമാറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    മൊബൈൽ ബാർ, മദ്യം ഗ്ലാസിൽ ഒഴിച്ചുകൊടുത്ത് വിൽപന; 37കാരി പിടിയിൽ

    ഡ്രൈ ഡേ ഉൾപ്പെടെയുള്ള ദിവസങ്ങളിൽ മൊബൈൽ ബാർ നടത്തി വന്ന യുവതി പിടിയിൽ. മദ്യശാലകൾ പ്രവർത്തിക്കാത്ത ഒന്നാം തീയതി പോലുള്ള ദിവസങ്ങളിൽ മദ്യം പെഗ് ആയി ഗ്ലാസിൽ ഒഴിച്ച് കച്ചവടം നടത്തിവന്ന രേഷ്മ (37) എന്ന യുവതിയാണ് പിടിയിലായത്.

    എറണാകുളം മാർക്കറ്റ് കനാൽ റോഡിൽ മദ്യ വിൽപന ഇല്ലാത്ത ദിവസം ഇവർ മദ്യക്കുപ്പികളും ഗ്ലാസും ബാഗിൽ വച്ച് ആവശ്യക്കാർക്ക് ഒഴിച്ചു കൊടുത്തു കച്ചവടം ചെയ്യുകയായിരുന്നു. ആവശ്യക്കാരെ ഫോൺ വിളിച്ചു വരുത്തിയും പ്രതി മദ്യം നൽകിയിരുന്നു. കുറച്ചു ദിവസമായി പൊലീസ് ഇവരുടെ പ്രവർത്തികൾ നിരീക്ഷിച്ചു വരികയായിരുന്നു.

    സെപ്റ്റംബർ ഒന്നിന് ഇവരെ നിരീക്ഷിച്ച പൊലീസ് കയ്യോടെ പിടികൂടി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ പ്രിൻസിപ്പൽ എസ്‌ ഐ കെ പി അഖില്‍, എ എസ് ഐ സിന്ധു, സിവിൽ പൊലീസ് ഓഫീസർ ബേസിൽ എന്നിവരും ഉണ്ടായിരുന്നു.
    Published by:Rajesh V
    First published: