• HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിതകളടക്കം റെയില്‍വേ എഞ്ചിനീയർമാർ പിടിയില്‍; ലോക്ക്ഡൗണ്‍ ലംഘിച്ച്‌ തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിനില്‍ ഒളിച്ച്‌ കേരളത്തിലെത്തി

വനിതകളടക്കം റെയില്‍വേ എഞ്ചിനീയർമാർ പിടിയില്‍; ലോക്ക്ഡൗണ്‍ ലംഘിച്ച്‌ തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിനില്‍ ഒളിച്ച്‌ കേരളത്തിലെത്തി

പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘിച്ച്‌ ട്രെയിനിൽ ഒളിച്ചുകടന്ന് കേരളത്തിലെത്തിയ റെയില്‍വേ ജീവനക്കാരെ റെയില്‍വേ പൊലീസ് പിടികൂടി. റെയിൽവെ ജീവനക്കാരായ മൂന്ന് പേരെയും പൊലീസ് ക്വാറന്റൈന്‍ ചെയ്തു.

    പട്ടം സ്വദേശിയായ ആര്യാദാസന്‍, കുളത്തൂര്‍ സ്വദേശിയായ അഞ്ജന, അയിരൂപ്പാറ സ്വദേശിയായ ബീഗം സൽമ എന്നിവരാണ് പിടിയിലായത്. റെയില്‍വേ ട്രാക് പരിശോധന നടത്തുന്നതിനായി ഉപയോഗിക്കുന്ന ട്രെയിനില്‍ കയറിയാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്.
    You may also like:COVID 19| തോൽക്കാനാവില്ല; കോവിഡിനെ അതിജീവിച്ച് ബ്രിട്ടനിലെ 106 വയസുകാരി [NEWS]COVID 19| രോ​ഗം ഭേദമായ UK പൗരൻമാര്‍ നാട്ടിലേക്ക്; ബ്രിട്ടീഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ [PHOTOS]COVID 19| സൗദിയിൽ ആറ് പേർ കൂടി മരിച്ചു; രോഗബാധിതർ 5869 [PHOTOS]
    മധുര ഡിവിഷനിലെ എന്‍ജിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരാണ് ഇവർ. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. ഇവരെ സഹായിച്ച ട്രാക്ക് റെക്കോഡിങ് കാറിന്റെ ചുമതലയുണ്ടായിരുന്ന സീനിയർ സെക്ഷൻ എൻജിനിയർ, ഗാർഡ്, ലോക്കോ പൈലറ്റ് എന്നിവർക്കെതിരെയും കേസെടുത്തു.

    റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് മൂന്ന് പേരും പൊലീസ് പിടിയിലാകുന്നത്. റെയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥരെ ഈ വിവരം അറിയിക്കുമെന്ന് റെയില്‍വെ പോലീസ് അറിയിച്ചു.


    Published by:user_49
    First published: