• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'യാത്രക്കാര്‍ പേടിച്ചാലോ' തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ വാഗണ്‍ ട്രാജഡി ചുമര്‍ചിത്രങ്ങള്‍ മായ്ച്ചു


Updated: November 6, 2018, 11:29 AM IST
'യാത്രക്കാര്‍ പേടിച്ചാലോ' തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ വാഗണ്‍ ട്രാജഡി ചുമര്‍ചിത്രങ്ങള്‍ മായ്ച്ചു

Updated: November 6, 2018, 11:29 AM IST
മലപ്പുറം: തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ കെട്ടിടം പുതുക്കിപണിഞ്ഞപ്പോള്‍ 1921-ലെ വാഗണ്‍ ട്രാജഡിയുടെ സ്മരണകള്‍ ഇരമ്പുന്ന ചുമര്‍ ചിത്രങ്ങള്‍ സ്ഥാപിച്ചത് ശ്രദ്ധേയമായിരുന്നു. എന്നാല്‍ ആ ചിത്രങ്ങള്‍ റെയില്‍വേ കഴിഞ്ഞദിവസം മായ്ച്ചുകളഞ്ഞു.

ഡിവിഷണല്‍ മാനേജരുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് ചിത്രങ്ങള്‍ മായ്ച്ചുകളഞ്ഞതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റേഷനിലെത്തുന്ന കുട്ടികള്‍ ഉള്‍പ്പെടുന്ന യാത്രക്കാര്‍ ചുമര്‍ചിത്രങ്ങള്‍ കണ്ടാല്‍ ഭയപ്പെടുമെന്നതിനാലാണ് ചിത്രങ്ങള്‍ മായ്ച്ചതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.

തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ കെട്ടിടം അടുത്തിടെ പുതുക്കി പണിഞ്ഞിരുന്നു. കെട്ടിടം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാഗണ്‍ ട്രാജഡിയുടെയും തുഞ്ചത്ത് എഴുത്തച്ഛന്റെയും ചുമര്‍ചിത്രങ്ങള്‍ വരപ്പിച്ചത്. തുഞ്ചന്‍പറമ്പിലെ കൃഷ്ണശിലാമണ്ഡപത്തിന്റെയും തത്തയുടെ ചിത്രങ്ങളും ഇതിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളെല്ലാം കഴിഞ്ഞദിവസം മായ്ച്ചുകളയുകയായിരുന്നു.


റെയില്‍വേയുടെ അനുമതി വാങ്ങാതെ തിരൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ചിത്രകാരന്‍മാരെ കൊണ്ടുവന്ന് ചുമര്‍ചിത്രങ്ങള്‍ വരപ്പിച്ചതെന്ന് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു. ഏകദേശം പതിനായിരം രൂപയോളം ചെലവഴിച്ചാണ് ചിത്രങ്ങള്‍ വരപ്പിച്ചത്. വാഗണ്‍ ട്രാജഡിയുടെ ചിത്രങ്ങള്‍ ശുഭസൂചകമല്ലാത്തതിനാല്‍ മായ്ച്ചുകളയാന്‍ നിര്‍ദേശം നല്‍കിയെന്നാണ് റെയില്‍വേയുടെ വിശദീകരണം.

First published: November 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍