നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • INFO:അമൃത, രാജ്യറാണി ട്രെയിനുകളുടെ സമയം മാറുന്നു

  INFO:അമൃത, രാജ്യറാണി ട്രെയിനുകളുടെ സമയം മാറുന്നു

  നിലവിലെ സമയത്തിൽ നിന്ന് 20 മിനിട്ട് വൈകിയായിരിക്കും ഇന്നു മുതൽ ഇവ എത്തിച്ചേരുകയെന്ന് അധികൃതർ അറിയിച്ചു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: അമൃത, രാജ്യറാണി എക്സ്പ്രസ് ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിൽ ഇന്നു മുതൽ മാറ്റം. നിലവിലെ സമയത്തിൽ നിന്ന് 20 മിനിട്ട് വൈകിയായിരിക്കും ഇന്നു മുതൽ ഇവ എത്തിച്ചേരുകയെന്ന് അധികൃതർ അറിയിച്ചു.

   also read:കേരളത്തിലെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ബമ്പറടിച്ച് ദേശീയ നേതൃത്വം; പിരിഞ്ഞ് കിട്ടുന്നത് 10 കോടി രൂപ

   തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ്(16343) രാവിലെ 11.50നാകും മധുരയിൽ എത്തുക. നേരത്തെ 11.30നായിരുന്നു എത്തിയിരുന്നത്.

   മധുര– തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344) രാവിലെ 5.30നു പകരം 5.50നാകും തിരുവനന്തപുരത്ത് എത്തുക. നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് രാവിലെ 5.35നു പകരം 5.55നാകും കൊച്ചുവേളിയിൽ എത്തുക.
   First published:
   )}