HOME /NEWS /Kerala / സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ ഇന്നും നിയന്ത്രണം; അഞ്ച് ട്രെയിനുകൾ റദ്ദാക്കി

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ ഇന്നും നിയന്ത്രണം; അഞ്ച് ട്രെയിനുകൾ റദ്ദാക്കി

സംസ്ഥാനത്ത് ഞായറാഴ്ച പതിനഞ്ചോളം ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ട്രെയിൻ ഗതാഗതത്തിലെ നിയന്ത്രണം യാത്രക്കാരെ വലച്ചു

സംസ്ഥാനത്ത് ഞായറാഴ്ച പതിനഞ്ചോളം ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ട്രെയിൻ ഗതാഗതത്തിലെ നിയന്ത്രണം യാത്രക്കാരെ വലച്ചു

സംസ്ഥാനത്ത് ഞായറാഴ്ച പതിനഞ്ചോളം ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ട്രെയിൻ ഗതാഗതത്തിലെ നിയന്ത്രണം യാത്രക്കാരെ വലച്ചു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അഞ്ച് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾ ഭാഗികമായി സർവീസ് നടത്തും. മറ്റു ചില ട്രെയിനുകളുടെ സമയക്രമം പുനക്രമീകരിച്ചിട്ടുണ്ട്.

    ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ് രഥ് എക്‌സ്പ്രസ്(12201), നിലമ്ബൂര്‍ റോഡ്- ഷൊര്‍ണൂര്‍ ജങ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06466), മധുരൈ- തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344), ഷൊര്‍ണൂര്‍ ജങ്ഷന്‍- നിലമ്ബൂര്‍ റോഡ് അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06467), നിലമ്ബൂര്‍ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

    കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16306) തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍ ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16128) എറണാകുളത്ത് നിന്നും പുറപ്പെടും.

    Also Read- Train| മൂന്നുദിവസം ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; 15 ട്രെയിനുകൾ പൂർണമായും റദ്ദാക്കി ‌

    മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16348) 4.15 മണിക്കൂര്‍ വൈകിയോടും. വൈകീട്ട് 6.40-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16603) 2.15 മണിക്കൂര്‍ വൈകിയോടും. രാത്രി 7.45-നാണ് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന പുനഃക്രമീകരിച്ച സമയം.

    സംസ്ഥാനത്ത് ഞായറാഴ്ച പതിനഞ്ചോളം ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ട്രെയിൻ ഗതാഗതത്തിലെ നിയന്ത്രണം യാത്രക്കാരെ വലച്ചു. കെഎസ്ആർടിസി അധിക സർവീസുകൾ നടത്തിയിരുന്നു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Kerala, Train