നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ട്രെയിനുള്ളിലെ കയ്യാങ്കളി; പൊലീസിന്റെ പരാതിയിൽ ടി ടി ആറിനെതിരെ കേസ്

  ട്രെയിനുള്ളിലെ കയ്യാങ്കളി; പൊലീസിന്റെ പരാതിയിൽ ടി ടി ആറിനെതിരെ കേസ്

  ജനശതാബ്ദി ട്രെയിനിനകത്ത് ടി ടി ആറും പൊലീസുകാരും തമ്മിലുണ്ടായ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചു...

  jan shatabdi

  jan shatabdi

  • Share this:
   തൃശൂർ: ജനശതാബ്ദി ട്രെയിനിനുള്ളിൽ ടി ടി ആറും പൊലീസുകാരും തമ്മിൽ കയ്യാങ്കളിയുണ്ടായ സംഭവത്തിൽ ടിടിആറിനെതിരെ കേസെടുത്തു. കേരള പൊലീസിന്‍റെ പരാതിയിൽ എറണാകുളം റെയിൽവേ പൊലീസാണ് കേസെടുത്തത്. ടി ടി ആറിന്റെ പരാതിയിൽ പൊലീസുകാർക്കെതിരെയും കേസെടുത്തു. തടവുപുള്ളികളുടെ ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

   കഴിഞ്ഞ ദിവസം ജനശതാബ്ദി ട്രെയിനിനകത്ത് ടി ടി ആറും പൊലീസുകാരും തമ്മിലുണ്ടായ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിയ്യൂർ ജയിലിലെ തടവുകാരെ എറണാകുളത്തെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടു പോകുമ്പോൾ ചാലക്കുടിയിൽ വെച്ചാണ് സംഭവം. തടവുകാർക്ക് ജയിൽ അധികൃതർ നൽകുന്ന യാത്രാബത്തയിൽ നിന്ന് ജനറൽ ടിക്കറ്റ് എടുക്കാനെ സാധിക്കൂ. എന്നാൽ പൊലീസുകാർക്ക് സ്ലീപ്പർ ടിക്കറ്റ് എടുക്കാം. തടവുപുള്ളികളും പൊലീസുകാരും വാതിലിനടുത്ത് നിന്ന് യാത്ര ചെയ്തത് ടി ടി ആർ സത്യേന്ദ്രനാഥ്‌ ചോദ്യം ചെയ്തു. ഇത് വാക്കേറ്റമായി.

   ഇതിനിടെ പോലീസുകാരിലൊരാൾ മേലധികാരിയെ വിളിക്കാൻ ശ്രമിച്ചു. മൊബൈൽ ഫോൺ ടി ടി ആർ പിടിച്ചു വാങ്ങി ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചുവെന്നുമാണ് പൊലീസിന്റെ പരാതി.  ടിക്കറ്റെടുത്തില്ലെന്നും തനിക്കെതിരെ കയ്യേറ്റം നടത്തിയെന്നും ടി ടി ആറും പരാതി നൽകിയിട്ടുണ്ട്. എ ആർ ക്യാമ്പിലെ പൊലീസുകാരായ നൈജോൺ പി ജെ, റിന്റോ സിജി എന്നിവരാണ് പരാതി നൽകിയത്.
   Published by:Anuraj GR
   First published: