അഞ്ച് റെയിൽവ റിസർവേഷൻ കൗണ്ടറുകൾ ഇന്ന് മുതൽ; കേരളത്തിൽ മൂന്നെണ്ണം
അഞ്ച് റെയിൽവ റിസർവേഷൻ കൗണ്ടറുകൾ ഇന്ന് മുതൽ; കേരളത്തിൽ മൂന്നെണ്ണം
തിരുവനന്തപുരം - കണ്ണൂർ ജനജതാബ്ദി, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് തുടങ്ങി പ്രധാനപ്പെട്ട അഞ്ചു ട്രെയിനുകൾ ജൂൺ ഒന്നു മുതൽ ആരംഭിക്കും.
പാലക്കാട്: കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ ഇന്ന് മുതൽ (മെയ് 22) ആരംഭിക്കുന്നു. ജൂൺ ഒന്നു മുതൽ സ്പെഷ്യൽ സർവ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണിത്. ദക്ഷിണറെയിൽവേയുടെ കീഴിലെ അഞ്ച് സ്റ്റേഷനുകളിലാണ് റിസർവേഷൻ കൌണ്ടറുകൾ തുറക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം ജംഗ്‌ഷൻ, കോഴിക്കോട് എന്നിവിടങ്ങളിലാണ് റിസർവേഷൻ കൗണ്ടറുകൾ തുറക്കുക.
തുടക്കത്തിൽ രണ്ടു കൗണ്ടറുകൾ മാത്രമാകും പ്രവർത്തിയ്ക്കുക. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും വേണം കൗണ്ടറുകൾ തുറക്കേണ്ടതെന്നും നിർദേശം നൽകിയിട്ടുണ്ട്. ടിക്കറ്റ് ബുക്കിങ് മാത്രമാണ് അനുവദിക്കുക. നേരത്തെ ബുക്ക് ചെയ്തു റദ്ദായ ടിക്കറ്റുകളുടെ റീഫണ്ട് കൌണ്ടറുകൾ വഴി ലഭ്യമാകില്ലെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. TRENDING:Bev Q App| നാളെ നാളെ... നീളെ നീളെ...! ഈ ആപ്പ് ഇനി എന്ന് റെഡിയാകും? [NEWS]സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ [NEWS]മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി [NEWS] തിരുവനന്തപുരത്ത് നിന്ന് ഡൽഹി, മുംബൈ സർവ്വീസുകൾ ജൂൺ ഒന്നിന് ആരംഭിക്കും. തിരുവനന്തപുരം - കണ്ണൂർ ജനജതാബ്ദി, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ്(പ്രതിദിന), മംഗള ലക്ഷദ്വീപ് എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസ്(പ്രതിദിന) സർവ്വീസുകളും ജൂൺ ഒന്നിന് തുടങ്ങുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.