• HOME
  • »
  • NEWS
  • »
  • kerala
  • »
  • INFO|എറണാകുളം-ആലപ്പുഴ-കായംകുളം പാതയിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു

INFO|എറണാകുളം-ആലപ്പുഴ-കായംകുളം പാതയിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു

നാളെ രാവിലെ സ്ഥിതിഗതികൾ പരിശോധിച്ചശേഷം ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കൊച്ചി: ട്രാക്കിൽ മരം വീണതിനെത്തുടർന്ന് എറണാകുളം-ആലപ്പുഴ-കായംകുളം തീരദേശപാതയിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. നാളെ രാവിലെ സ്ഥിതിഗതികൾ പരിശോധിച്ചശേഷം ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ഇതുവഴിയുള്ള ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ടിട്ടുണ്ട്. പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.

    RAIN LIVE: പ്രളയഭീതിയില്‍ കേരളം; മേപ്പാടിയില്‍ നിന്ന് 7 മൃതദേഹങ്ങള്‍ കണ്ടെടുത്തു; മരണസംഖ്യ 30 ആയി

    ആലപ്പുഴ വഴിയുള്ള ജനശതാബ്ദി, ഏറനാട്, ഇന്‍റർസിറ്റി തുടങ്ങിയ ട്രെയിനുകൾ ഇന്ന് കോട്ടയം വഴിയാണ് സർവ്വീസ് നടത്തുന്നത്. സംസ്ഥാനത്ത് മിക്ക ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. ഇത് ആയിരകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്.
    First published: