ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഇന്നു മുതൽ
Updated: September 2, 2018, 12:18 PM IST

കൊച്ചി: എറണാകുളത്തിനും ഇടപ്പള്ളിക്കും ഇടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം. ചൊവ്വ, ശനി, ഞായര്‍ ദിവസങ്ങളിലാണ് നിയന്ത്രണം. ബദല്‍ ക്രമീകരണങ്ങളും റെയില്‍വേ ഒരുക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ രണ്ടു മുതല്‍ ഒക്ടോബര്‍ ആറുവരെയാണ് ഗതാഗത നിയന്ത്രണം. ചൊവ്വ, ശനി, ഞായര്‍ ദിവസങ്ങളില്‍ 8 ട്രെയിനുകളുടെ സര്‍വീസ് പൂര്‍ണ്ണമായി റദ്ദാക്കി. എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി, കോട്ടയം - നിലമ്പൂര്‍ പാസഞ്ചര്‍, നിലമ്പൂര്‍ -കോട്ടയം പാസഞ്ചര്‍ , എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍- തൃശ്ശൂര്‍ പാസഞ്ചര്‍ തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.
സംസ്ഥാനത്ത് ഞായറാഴ്ച മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം
എറണാകുളം -കണ്ണൂര്‍ ഇന്റര്‍സിറ്റി റദ്ദാക്കുന്ന ദിവസങ്ങളില്‍ നാഗര്‍ കോവില്‍ -മംഗളൂരു ഏറനാട് എക്സ്പ്രസിന് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. ബദല്‍ ക്രമീകരണങ്ങളുണ്ടെങ്കിലും ഗതാഗത നിയന്ത്രണം യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളില്‍ തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ് കോട്ടയം, തൃശ്ശൂര്‍ സെക്ഷനുകളില്‍ 3 മണിക്കൂറോളം പിടിച്ചിടും.എറണാകുളം പൂനൈ എക്സ്പ്രസ് എറണാകുളത്തു നിന്ന് രാവിലെ 6.15 നാകും പുതിയ ഷെഡ്യൂള്‍ പ്രകാരം പുറപ്പെടുക.
ചൊവ്വ, ശനി, ഞായര്‍ ദിവസങ്ങളില്‍ ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസ് 40 മിനുട്ടും നാഗര്‍ കോവില്‍ മംഗളുരു ഏറനാട് എക്സ്പ്രസ് 30 മിനുട്ടും വൈകും.
ഗതാഗത നിയന്ത്രണമുള്ള ദിവസങ്ങളിൽ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് 15 മിനുട്ട് വൈകും.
സെപ്റ്റംബര്‍ രണ്ടു മുതല്‍ ഒക്ടോബര്‍ ആറുവരെയാണ് ഗതാഗത നിയന്ത്രണം. ചൊവ്വ, ശനി, ഞായര്‍ ദിവസങ്ങളില്‍ 8 ട്രെയിനുകളുടെ സര്‍വീസ് പൂര്‍ണ്ണമായി റദ്ദാക്കി. എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി, കോട്ടയം - നിലമ്പൂര്‍ പാസഞ്ചര്‍, നിലമ്പൂര്‍ -കോട്ടയം പാസഞ്ചര്‍ , എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍- തൃശ്ശൂര്‍ പാസഞ്ചര്‍ തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.
സംസ്ഥാനത്ത് ഞായറാഴ്ച മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം
Loading...