നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കുട്ടികളെ കടത്തുന്നതിനെതിരെ ജീവനക്കാര്‍ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി റെയിവേ

    കുട്ടികളെ കടത്തുന്നതിനെതിരെ ജീവനക്കാര്‍ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി റെയിവേ

    ട്രെയിനുകളില്‍ ഒറ്റയ്ക്ക് കാണുന്ന കുട്ടികളെയും പേടിച്ച് നില്‍ക്കുന്നതോ അകാരണമായി കരയുകയോ കാണുന്ന കുട്ടികളെ ശ്രദ്ധിക്കണമെന്നാണ് പ്രധാനമായും പറയുന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    കോഴിക്കോട്: കുട്ടികളെ കടത്തുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് ഇത് തടയിടുവാന്‍ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി റെയില്‍വേ രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിച്ചതിനാല്‍ കുട്ടികളെ ബാലവേലയ്ക്ക് ഉപയോഗപ്പെടുത്തുവാന്‍ സാധ്യതയുണ്ടെന്ന സാഹചര്യം കണക്കിലെടുത്താണ് പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ജീവനക്കാര്‍ ഉത്തരവിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മുൻപും സമാനമായ വിഷയങ്ങളിൽ റെയിൽവെ ഉത്തരവിലൂടെ നിർദ്ദേശം നൽകിയിരുന്നു.

    രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ കുട്ടികളെ തീവണ്ടി മാര്‍ഗം വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തി കൊണ്ടു പോകുവാനുള്ള സാധ്യതയുണ്ട്. യാത്രക്കാരുമായി നിരന്തരമായി ഇടപെടു ടി ടി ഇമാര്‍ ഈ കാര്യത്തില്‍ ജാഗരൂകരാകണമെന്ന് ഉത്തരവിട്ട സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. ട്രെയിനുകളില്‍ ഒറ്റയ്ക്ക് കാണുന്ന കുട്ടികളെയും പേടിച്ച് നില്‍ക്കുന്നതോ അകാരണമായി കരയുകയോ കാണുന്ന കുട്ടികളെ ശ്രദ്ധിക്കണമെന്നാണ് പ്രധാനമായും പറയുന്നത്.

    മുതിര്‍ന്നവരുടെ കൂടെ ഒരു കൂട്ടം കുട്ടികളെ സംശയകരമായി കണ്ടാലും നിരീക്ഷിക്കണം. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന ചൈല്‍ഡ് ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പറില്‍ വിളിച്ച് അറിയിക്കുകയോ ആര്‍ പി എഫിനെ അറിയിക്കണമെന്നും ഡിവിഷണല്‍ മാനേജര്‍ ഉത്തരവിലൂടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

    കോഴിക്കോട് റെയില്‍വെ ചൈല്‍ഡ് ഹെല്‍പ് ഡെസ്‌ക്ക് കോ ഓര്‍ഡിനേറ്ററുടെ അഭ്യര്‍ത്ഥന പ്രകാരമാണ് റെയില്‍വെ ഉത്തരവിറക്കിയിരിക്കുന്നത്. റെയില്‍ ജീവനക്കാര്‍ക്കായി ചൈല്‍ഡ് ഹെല്‍പ് നേരത്തെ പരീശിലനവും നല്‍കിയിരുന്നു. ഉത്തരവ് റെയില്‍വെ പോലീസിനും നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വരു ദിവസങ്ങളില്‍ ട്രെയിനുകളിലും, റെയില്‍വെ സ്‌റ്റേഷനുകളിലും കൂടുതല്‍ പരിശോധനകളുണ്ടാവും. വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകളും റെയില്‍വെ ആരംഭിച്ചിട്ടുണ്ട്. ട്രെയിനുകളില്‍ യാത്രക്കാരുടെ തിരക്കും വര്‍ദ്ദിച്ചിട്ടുണ്ട്.

    Also Read-ഷോക്കേറ്റ രണ്ടര വയസുകാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും മകളും ഷോക്കേറ്റ് മരിച്ചു

    കോഴിക്കോട്, ത്യശൂര്‍, എറണാകുളം, തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനുകളില്‍ റെയില്‍വെ ചൈല്‍ഡ് ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

    മുൻപ് റോഹിങ്ക്യൻ മുസ്ലിംങ്ങൾ കൂട്ടത്തോടെ കേരളത്തിലേക്ക് നീങ്ങുന്നത് സംബന്ധിച്ച് റെയിവെ മുന്നറിയിപ്പ് നൽകിയിരുന്നു.
    ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് നീങ്ങുന്നതായി റെയില്‍വെയുടെ മുന്നറിയിപ്പ് നൽകിയത്. സംശനത്തിനു മാത്രമല്ല രാജ്യത്തിനു തന്നെ വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നാണ് റെയില്‍വെ നല്‍കുന്ന നിർദ്ദേശം. റോഹിംഗ്യകള്‍ കൂട്ടത്തോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പലായനം ചെയ്യുന്നുണ്ടെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ മുഖ്യ സുരക്ഷാ കമ്മീഷണറാണ് അന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്‌.

    ഇവര്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള ട്രെയിനുകളുടെ വിവരങ്ങളും സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാ റോഹിങ്ക്യകളും കുടുംബ സമേതമാണ് നീങ്ങുന്നതെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഇവരുടെ നീക്കത്തെ നിരീക്ഷിക്കാനും ഇവരെ കണ്ടു കിട്ടിയാല്‍ പോലീസിന് കൈമാറാനുമാണ് സര്‍ക്കുലറിലുടെ അന്ന് ഉത്തരവിട്ടത്. രേഖകളില്ലാതെ യാത്രചെയ്യുന്നവരെ കണ്ടെത്താന്‍ റെയില്‍വെയുടെ ചൈന്നെ ഡിവിഷന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കനായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
    Published by:Jayesh Krishnan
    First published:
    )}