നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഇളവുകള്‍ വന്നു, ഓഫീസുകള്‍ തുറന്നു; യാത്രക്കാരോട് മുഖംതിരിച്ച് റെയില്‍വേ

    ഇളവുകള്‍ വന്നു, ഓഫീസുകള്‍ തുറന്നു; യാത്രക്കാരോട് മുഖംതിരിച്ച് റെയില്‍വേ

    ദീർഘദൂര സർവീസുകൾ ആരംഭിച്ചെങ്കിലും, നിത്യേനയുള്ള  യാത്രക്കാർ ആശ്രയിക്കുന്ന പാസഞ്ചർ- മെമു സർവീസുകൾ പുനരാരംഭിച്ചിട്ടില്ല.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
    തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പൂർണതോതിൽ ആയി, പ്രൈവറ്റ് സ്ഥാപനങ്ങളും പൂർണാർഥത്തിൽ പ്രവർത്തിക്കുന്നു. പക്ഷേ യാത്രക്കാരോട് പുറം തിരിഞ്ഞു നിൽക്കുകയാണ് ഇന്ത്യൻ റെയിൽവേ. ലോക്ക്ഡൗൺ മൂലം നിർത്തിവെച്ച സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. ദീർഘദൂര സർവീസുകൾ ആരംഭിച്ചെങ്കിലും, നിത്യേനയുള്ള  യാത്രക്കാർ ആശ്രയിക്കുന്ന പാസഞ്ചർ- മെമു സർവീസുകൾ പുനരാരംഭിച്ചിട്ടില്ല.

    നിർത്തിവച്ചിരുന്ന സർവീസുകൾ കെഎസ്ആർടിസി പൂർണതോതിൽ ആരംഭിച്ചു.മറ്റെല്ലാ ഗതാഗത സംവിധാനവും പഴയ പടിയിലായപ്പോഴും സ്ഥിരയാത്രക്കാരോടുള്ള റെയിൽവേയുടെ കടുംപിടുത്തം തുടരുകയാണ്. ജില്ലാകേന്ദ്രങ്ങളിൽ ഓഫീസ് സമയം പാലിച്ചു കൊണ്ട് പഴയപോലെ പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കുകയോ  മെമു സർവീസുകൾ അനുവദിക്കുകയോ ചെയ്താൽ മാത്രമേ പൊതുഗതാഗതം സാധാരണ നിലയിലാവുകയുള്ളു.

    Also Read-സ്കൂൾ തുറക്കൽ: രണ്ട് ദിവസത്തിനുള്ളിൽ വിശദമായ പദ്ധതി തയ്യാറാക്കും : മന്ത്രി വി ശിവൻകുട്ടി

    നാമമാത്രമായി ചില മെമു സർവീസ് അനുവദിച്ചിട്ടുണ്ടെങ്കിലും സർക്കാർ - സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഉപകാരപ്പെടും വിധമല്ല സമയം ക്രമീകരിച്ചിരിക്കുന്നത്. അശാസ്ത്രീയമായ മെമുവിന്റെ ടൈംടേബിൾ പുന:പരിശോധിക്കണ =മെന്നാണ് ആവശ്യം.

    മെമു ട്രെയിനുകളിൽ ഈടാക്കുന്ന എക്സ്പ്രസ്സ്‌ നിരക്ക് പിൻവലിക്കണം. ഒപ്പം യാത്രാക്ലേശം പരിഹരിക്കാൻ സമീപ ജില്ലകളെ ബന്ധിപ്പിച്ചുക്കൊണ്ട് കൂടുതൽ മെമു സർവ്വീസുകൾ ആരംഭിക്കണം.

    Also Read-ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ അനുമതിയില്ല; തീയറ്ററുകൾ തുറക്കില്ല; നിലവിലെ ലോക്ക്ഡൗണ്‍ തുടരും

    അന്തർ സംസ്ഥാന ട്രെയിനുകളെ ഇപ്പോൾ സ്പെഷ്യൽ  പട്ടികയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇത്തരം ട്രെയിനുകളെ സാധാരണ നിലയിൽ ആക്കുകയും അൺ റിസർവ്ഡ്‌ കോച്ചുകൾ അനുവദിക്കുകയും ചെയ്യണമെന്നാണ് ആവശ്യം. കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് എടുക്കാൻ ഇപ്പോഴും അനുവാദമില്ല. സ്ഥിര യാത്രക്കാർക്ക് എങ്കിലും ഈ സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് അധികൃതർക്ക് നിവേദനം നൽകി.
    Published by:Jayesh Krishnan
    First published:
    )}