നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • RAIN ALERT|സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും; വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട്

  RAIN ALERT|സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും; വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട്

  ഇന്നലെ രാത്രിയും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിച്ചിരുന്നു.

  News18

  News18

  • Share this:
   തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറഞ്ഞ് തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും സാധാരണ മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളത്. അതിനാല്‍ ഗ്രീന്‍ അലര്‍ട്ട് മാത്രമാണ് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

   ഇന്നലെ രാത്രിയും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂന മര്‍ദ്ദമായി മാറിയിരുന്നു. ഇതായിരുന്നു ഇന്നലെ മഴയ്ക്ക് കാരണമായത്.

   അതേസമയം, സംസ്ഥാനത്ത് 30.5 ശതമാനത്തിന്റെ കുറവ്. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ ഏഴുവരെ ശരാശരി 1649.11 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ ലഭിച്ചത്. വയനാട്ടിലാണ് സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലകളിലൊന്ന് വയനാടാണ്.

   'മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത മാമ്മോദീസ'; 'ആര്‍ഭാട' വിമര്‍ശനങ്ങളെ ട്രോളി എല്‍ദോ എബ്രാഹം

   നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ മണ്ഡലത്തിലെ തോല്‍വിക്ക് കാരണം തന്റെ ആര്‍ഭാട വിവാഹമാണെന്ന സിപിഐ ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനത്തെ പരിഹസിച്ച് മൂവാറ്റുപുഴ മുന്‍ എംഎല്‍എ എല്‍ദോ എബ്രാഹം. മകളുടെ മാമോദീസ ലളിതമായി നടത്തിയെന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് എല്‍ദോയുടെ ട്രോൾ.

   എല്‍ദോ എബ്രാഹമിന്റെ ആര്‍ഭാട കല്ല്യാണമാണ് തോല്‍വിക്ക് കാരണമായതെന്ന് സിപിഐ ജില്ലായോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യം കാണിച്ച് ജില്ലാ നേതൃത്വം സംസ്ഥാന കൗണ്‍സിലിന് റിപ്പോര്‍ട്ടും നല്‍കി. ഇതിന്റെ പശ്ചാത്തലത്തിലാണ് മകളുടെ മാമോദീസ ചടങ്ങ് ലളിതമായി നടത്തിയെന്ന കുറിപ്പ് എല്‍ദോ എബ്രാഹം പങ്കുവെച്ചത്.

   മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത, ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ എന്ന് തുടങ്ങുന്ന കുറിപ്പാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
   Published by:Naseeba TC
   First published:
   )}