പത്തനംതിട്ട: യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യവും കനത്ത മഴ പെയ്യുന്നതും കണക്കിലെടുത്താണ് അവധി. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മഴ കനത്ത സാഹചര്യത്തിലാണ് തീരുമാനത്തിൽ മാറ്റംവരുത്തിയത്. യൂണിവേഴ്സിറ്റി / ബോര്‍ഡ് പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.