മഴ: മൂന്നു ജില്ലകളിൽ അവധി; എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട്.

News18 Malayalam | news18-malayalam
Updated: October 21, 2019, 6:38 PM IST
മഴ: മൂന്നു ജില്ലകളിൽ അവധി; എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി
news18
  • Share this:
ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ളവയ്ക്കാണ് അവധി.   നാളെ നടത്താനിരുന്ന എം.ജി സർവകലാശാലയുടെ പരീക്ഷകളും മാറ്റിവച്ചു.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എറണാകുളം ജില്ലയിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വലിയതോതിൽ വെള്ളം കയറിയതിനെ തുടർന്ന് ബസ് സർവീസുകൾ തടസ്സപ്പെട്ടു. റെയിൽവേ സ്റ്റേഷനുകളിലും വെള്ളം നിറഞ്ഞതോടെ ഗതാഗതം താറുമാറായി.

Rain Live: മഴ കൂടുതൽ ശക്തമാകും; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്

First published: October 21, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading