എറണാകുളം ജില്ലയിൽ മഴ ശക്തമാകാൻ സാധ്യത; ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

news18-malayalam
Updated: August 13, 2019, 3:59 PM IST
എറണാകുളം ജില്ലയിൽ മഴ ശക്തമാകാൻ സാധ്യത; ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
News 18
  • Share this:
കൊച്ചി: എറണാകുളം ജില്ലയിൽ മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കളക്ടറാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടർ അറിയിക്കുന്നു.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

also read: ALERT: കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ വിഭാഗം

ഇന്ന് ജില്ലയിൽ റെ‍ഡ് അലേർട്ടും നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്തd മുൻകരുതലെന്ന നിലയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടതെന്ന് കളക്ടർ വ്യക്തമാക്കുന്നു.

അവധി ആഘോഷമാക്കാൻ കുളത്തിലേക്കും, പുഴയിലേക്കും നമ്മുടെ മക്കൾ പോകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കളക്ടർ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

IMD നൽകുന്ന അറിയിപ്പുകൾ അനുസരിച്ചുള്ള മുൻകരുതൽ നടപടിമാത്രമാണ് അവധിയെന്നും നിലവിൽ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ലെന്നും കളക്ടർ. മുന്നൊരുക്കങ്ങൾ ജനങ്ങളുടെ സുരക്ഷക്കുവേണ്ടിയാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു.

 

First published: August 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading