• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains| വീണ്ടും മഴ മുന്നറിയിപ്പ്; നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത

Kerala Rains| വീണ്ടും മഴ മുന്നറിയിപ്പ്; നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയും കാറ്റും ഇടിമിന്നലുമുണ്ടാകും

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ മുതൽ അടുത്ത മൂന്ന് ദിവസം കേരളത്തിൽ മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.‌‌ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയും കാറ്റും ഇടിമിന്നലുമുണ്ടാകും. വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

    ആഗസ്റ്റ് 22 തിങ്കളാഴ്ച്ച കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 23ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കനത്ത മഴയുണ്ടാകും.

    Also Read- കൊല്ലത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത; തകർന്നത് ബൈക്കിന്‍റെ പിൻഭാഗം മാത്രം

    കാർമേഘം കണ്ടുതുടങ്ങുമ്പോൾ മുതൽ മുൻകരുതൽ സ്വീകരിക്കണമെന്നും മിന്നൽ ദൃശ്യമല്ല എന്നതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

    Also Read- അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിനെ ചവിട്ടിക്കൊന്നു

    തമിഴ്‌നാട് തീരത്തും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് വീശാനുള്ള സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയുണ്ടാകുമെങ്കിലും നിലവില്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല.

    കാസർഗോഡ് അയ്യപ്പക്ഷേത്രത്തിൽ നിന്ന് മോഷണം പോയ വിഗ്രഹം കണ്ടെത്തി; കിട്ടിയത് കുറ്റിക്കാട്ടിൽ നിന്ന്

    മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച. പഞ്ചലോഹ വിഗ്രഹം മോഷണം പോയി. 5 കിലോഗ്രാം തൂക്കം വരുന്ന വിഗ്രഹമാണ് മോഷണം പോയത്. രാത്രി 12 നും പുലർച്ചെ അഞ്ചരയ്ക്കുമിടയിലാണ് മോഷണം നടന്നത്. രണ്ട് ഭണ്ഡാരത്തങ്ങളും കുത്തി തുറന്നിട്ടുണ്ട്.

    പുലർച്ചെ പൂജാരി അമ്പലത്തിൽ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
    Published by:Naseeba TC
    First published: