നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • RAIN ALERT| കേരളത്തില്‍ പരക്കെ മഴ; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

  RAIN ALERT| കേരളത്തില്‍ പരക്കെ മഴ; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

  പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: കേരളത്തില്‍ പരക്കെ മഴ തുടരുന്നു. ഇന്ന് 9 ജില്ലകളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

   പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

   നാളെയും മഴ ശക്തമായ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. മറ്റന്നാള്‍ വരെ വ്യാപക മഴ തുടരുമെന്നാണ് പ്രവചനം.

   ബംഗാൾ ഉൾകടലിൽ ആന്ധ്രാ ഒഡിഷ തീരത്താണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ന്യൂനമർദം കേരളത്തെ ബാധിക്കില്ല. പക്ഷേ കർണാടക, കേരള തീരത്ത് ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നതിനാലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ന്യുനമർദ്ദമാണ് രൂപപ്പെട്ടത്. ബംഗാൾ ഉൾകടലിൽ ഈ സീസണിലെ ആറാമത്തെ ന്യുനമർദ്ദവമുമാണിത്. മറ്റന്നാള്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നതിന് നേരത്തെതന്നെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

   Also Read-കോട്ടയത്തും ആലപ്പുഴ മോഡൽ ആത്മഹത്യയോ?പുതുപ്പള്ളിയിൽ പുരുഷൻ ഓട്ടോയിരുന്ന് കത്തിച്ചാമ്പലായി.

   ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കൊണ്ടുകൊണ്ടുള്ള മുൻകരുതലുകൾ അമിതാവേശവും ജാഗ്രതക്കുറവും; പിങ്ക് പൊലീസിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.
   Also Read-അമിതാവേശവും ജാഗ്രതക്കുറവും; പിങ്ക് പൊലീസിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

   അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും (Weather) കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്‌മമായി വിലയിരുത്തേണ്ടതുമാണ്.
   Published by:Naseeba TC
   First published:
   )}