തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് (orange alert) പിന്‍വലിച്ചു. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരളാ തീരത്ത് നിലവില്‍ കാര്യമായ മഴമേഘങ്ങളില്ലാത്തതിനാലാണ് സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചത്. നന്ദികളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.വലിയതോതില്‍ ജലനിരപ്പ് ഉയരാത്ത് ആലുവ ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് ആശ്വാസമാണ്.അതേസമയം മൂന്നു ഷട്ടറുകളിലൂടെ ജലം ഒഴുക്കിക്കളയുമ്പോഴും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്.
Kerala Rains| 'ദുരന്തത്തിന് കാരണം ഇരട്ടന്യൂനമര്‍ദം; ഒരാഴ്ചയ്ക്കിടെ 39 പേര് മരിച്ചു'; ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ
സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയിലും (Heavy Rain) മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലുമായി (Landslide) ഇതുവരെ 39 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആറ് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ദുരന്തത്തിലേക്ക് നയിച്ച അതിതീവ്ര മഴക്ക് കാരണം ഇരട്ട ന്യൂനമര്‍ദമാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭയില്‍ (Kerala Assembly) ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അടൂരില്‍ സഹപാഠികളായിരുന്ന യുവാവും യുവതിയും സ്വന്തം വീടുകളില്‍ തൂങ്ങിമരിച്ച നിലയില്‍
ഒക്ടോബര്‍ 11 മുതല്‍ സംസ്ഥാനത്ത് വര്‍ധിച്ച തോതിലുള്ള മഴയാണ് ഉണ്ടാകുന്നത്. ഒക്ടോബര്‍ 13 മുതല്‍ 17 വരെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തും ചക്രവാതചുഴികള്‍ ഇരട്ടന്യൂനമര്‍ദമായി രൂപപ്പെട്ടു. സംസ്ഥാനത്തിന്റെ പലഭാഗത്തും അതിന്റെ ഭാഗമായി അതീതീവ്രമായ മഴ ഉണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു. മഴയുടെ തീവ്രതയ്ക്ക് ഒക്ടോബര്‍ 18, 19 തിയതികളില്‍ താത്കാലികമായ കുറവുണ്ടായിട്ടുണ്ട്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ രണ്ട് മൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴക്കും മലയോര മേഖലയില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുവരുന്നുണ്ട്.
എവിടേയും ആപത്തുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തികൊണ്ടാണ് അണക്കെട്ടുകളിലെ ജലം തുറന്നുവിടുന്നത്. മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും ഇന്നലെ വരെ സംസ്ഥാനത്തുണ്ടായ മരണം 39 ആണ്. ആറ് പേരെ കാണാതായിട്ടുമുണ്ട്. സംസ്ഥാനത്തെ 304 ദുരിതാശ്വാസ ക്യാമ്പുകളിലായി 3851 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ദുരന്തത്തില്‍ 217 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 1393 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്തത്തില്‍ ജീവന്‍പൊലിഞ്ഞവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഒരിക്കലും കൈവിടില്ല. അപ്രതീക്ഷിതമായാണ് ദുരന്തം സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം എല്ലാ പിന്തുണയും നൽകുന്നതായി അറിയിച്ചു. അതേസമയം, മുന്നറിയിപ്പ് സംവിധാനങ്ങളിലുണ്ടായ പാളിച്ച പരിശോധിക്കണമെന്ന് കെ. ബാബു എം എൽ എ ആവശ്യപ്പെട്ടു. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം രണ്ടു ദിവസത്തേക്ക് ഒഴിവാക്കുകയും ചെയ്തു. തിങ്കളാഴ്ച സഭ വീണ്ടും ചേരും.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.