നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ന്യൂനമർദം തീവ്ര ന്യൂനമർദ്ദമായി; കേരളത്തിൽ 7 ജില്ലകളിൽ യെല്ലോ അലർട്ട്

  ന്യൂനമർദം തീവ്ര ന്യൂനമർദ്ദമായി; കേരളത്തിൽ 7 ജില്ലകളിൽ യെല്ലോ അലർട്ട്

  തിങ്കളാഴ്ച ഏഴ് ജില്ലകളിലും, ചൊവ്വാഴ്ച  12 ജില്ലകളിലും ബുധനാഴ്ച അഞ്ച് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  News18 Malayalam

  News18 Malayalam

  • Share this:
  കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദമായി. ഇന്നലെ രാവിലെ വെല്‍മാര്‍ക്ഡ് ലോ പ്രഷര്‍ ആയി മാറിയ ന്യൂനമര്‍ദ്ദം രാത്രിയോടെ തീവ്ര ന്യൂനമര്‍ദമായി മാറി.ഒരാഴ്ചയായി മെറ്റ്ബീറ്റ് വെതര്‍ സൂചിപ്പിക്കുന്നത് പോലെ കഴിഞ്ഞ ദിവസം കേരളത്തില്‍ പലയിടത്തും ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിച്ചു.

  ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ ഇടവേളകളോടെ മഴ ചില പ്രദേശങ്ങളില്‍ കനത്തു പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. പക്ഷേ ഏറെ നേരം മഴ നീണ്ടുനില്‍ക്കില്ല. കേരള തീരത്ത് മേഘരൂപീകരണം താരതമ്യേന കുറവായതാണ് കാരണം.

  തിങ്കളാഴ്ച ഏഴ് ജില്ലകളിലും, ചൊവ്വാഴ്ച  12 ജില്ലകളിലും ബുധനാഴ്ച അഞ്ച് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്.

  കിഴക്കന്‍ ചൈനാ കടലില്‍ ചന്തു ചുഴലിക്കാറ്റ്

  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്പെടുന്നതിനൊപ്പം കിഴക്കന്‍ ചൈനാകടലില്‍ തായ്‌വാനു വടക്കു കിഴക്കായി രൂപപ്പെട്ട ചന്തു ചുഴലിക്കാറ്റ് രാവിലെ നേരിയതോതില്‍ കേരളതീരത്തെ കാറ്റിനെ ആകര്‍ഷിച്ചെങ്കിലും ഇപ്പോള്‍ സ്വാധീനമില്ല. ഈ സാഹചര്യം കേരളത്തില്‍ മഴയില്‍ കുറവ് വരുത്തും. ചന്തു ചുഴലിക്കാറ്റിന് നിലവില്‍ 175 കി.മി വേഗതയുണ്ട്. ചൈനയിലെ ഷാങ്ഹായ് തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. നാളെ 220 കി.മി വരെ വേഗം പ്രാപിച്ച് തീരംതൊടാനാണ് സാധ്യത. ഈ ചുഴലിക്കാറ്റ് പ്രതീക്ഷിച്ച പാതയില്‍ നീങ്ങുന്നതിനാല്‍ ഇന് കേരളത്തെ ഒരുതരത്തിലും സ്വാധീനിക്കാന്‍ ഇടയില്ല.

  ന്യൂനമര്‍ദം തീരത്തോടടുക്കുന്നു

  തീവ്രന്യൂനമര്‍ദം തീരത്തോട് അടുക്കുകയാണ്. പാലക്കാട് ജില്ലയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ കിഴക്കന്‍ മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയോ ഇടത്തരം മഴയോ ബുധനാഴ്ച വരെ തുടരും. തീരദേശത്തും ഇടനാട്ടിലും ഒറ്റപ്പെട്ട ഇടത്തരം മഴ അടുത്ത 48 മണിക്കൂര്‍ കൂടി തുടരും.

  കോട്ടയം, പത്തനംതിട്ട, എറണാകുളം, കൊല്ലം, തൃശൂര്‍ ജില്ലയിലും ഇത്തരത്തിലുള്ള മഴ ലഭിക്കും. കടലില്‍ കാറ്റിന് സാധ്യത
  കടലില്‍ അടുത്ത 12 മണിക്കൂര്‍ കൂടി ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലകളും പ്രതീക്ഷിക്കാം. ഈ സാഹചര്യത്തില്‍ കടല്‍പ്പണിക്ക് പോകുന്നവര്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണം.

  കാലാവസ്ഥ ഇങ്ങനെ

  വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കേണ്ടതില്ല. ഒന്നോ രണ്ടോ ദിവസം മഴ പെയ്യാനുള്ള സാഹചര്യം നിലവിലുണ്ട്. 14 വരെ ഈ മഴ ഏറിയും കുറഞ്ഞും അനുഭവപ്പെടും. ന്യൂനമര്‍ദം കരകയറിയ ശേഷം കേരളത്തിലെ മഴയുടെ ശക്തി കുറയുകയും ഇടവേളകള്‍ ലഭിക്കുകയും ചെയ്യും. ന്യൂനമര്‍ദം രൂപപ്പെട്ട ശേഷമേ മഴ ഏതെല്ലാം പ്രദേശങ്ങളെ ഏതുവിധത്തില്‍ ബാധിക്കുമെന്ന് വ്യക്തമാകൂ.

  അന്തരീക്ഷ സ്ഥിതി

  മണ്‍സൂണ്‍ മഴ പാത്തിയുടെ തെക്കേ അഗ്രം നോര്‍മല്‍ പൊസിഷനിലാണ്. ഇത് അടുത്ത നാലോ അഞ്ചോ ദിവസം തുടരും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തിനു കുറുകെ സജീവമായ അന്തരീക്ഷ ഒഴുക്കുകള്‍ ദൃശ്യമാണ്.
  കാലവര്‍ഷക്കാറ്റ് ആഫ്രിക്കന്‍ തീരം മുതല്‍ മ്യാന്‍മര്‍, ബംഗ്ലാദേശ് മേഖല വരെ സജീവമായിട്ടുണ്ട്. കൂടാതെ കര്‍ണാടക്കും മഹാരാഷ്ട്രക്കും ഇടയില്‍ കാറ്റിന്റെ വേഗം  സജീവമാകുന്നു.

  ഈ സാഹചര്യങ്ങള്‍ അടുത്ത നാലു ദിവസം കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്ക് അനുകൂല സാഹചര്യം ഒരുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
  Published by:Naseeba TC
  First published:
  )}