നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Rain Alert| സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

    Rain Alert| സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

    ശക്തമായ തിരമാലയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

    Rain

    Rain

    • Share this:
      കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ തിരമാലയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

      കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെലോ അലര്‍ട്ട്. കേരള തീരത്ത് ഞായറാഴ്ച വരെ 3.3 മീറ്റര്‍വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ട്.

      കേരളത്തിൽ ഒറ്റപ്പെട്ട മഴ ഏറിയും കുറഞ്ഞും ഏതാനും ദിവസം തുടരുമെന്നാണ് കാലാവാസ്ഥ നീരീക്ഷകരുടെ മുന്നറിയിപ്പ്. പ്രാദേശിക അടിസ്ഥാനത്തിലുള്ള ഏറെ നേരം നീണ്ടു നില്‍ക്കാത്ത മഴയാകും അടുത്ത ദിവസങ്ങളിലും പ്രതീക്ഷിക്കേണ്ടത്.

      ബംഗാള്‍ ഉള്‍ക്കടലില്‍ ആഗസ്റ്റ് 19 ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഈ ന്യൂനമര്‍ദം ഏതാനും ദിവസം കേരളത്തില്‍ മഴ നല്‍കാന്‍ സാധ്യതയുണ്ടെന്നും കാലാവാസ്ഥ നീരീക്ഷകര്‍.
      Also Read- കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം; അപകട കാരണം ഇന്നും ദുരൂഹം

      കേരളത്തില്‍ വടക്കന്‍ ജില്ലകളിലൊഴികെ കാറ്റിന്റെ ഗതിയില്‍ വ്യതിയാനമുണ്ട്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ ഏറെ നേരം നീണ്ടു നില്‍ക്കാതെ ദിവസം രണ്ടോ മൂന്നോ തവണ പെയ്യും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് ഈ കാലയളവില്‍ കൂടുതല്‍ മഴ സാധ്യത. മധ്യ കേരളത്തിലും തീരദേശത്തും കിഴക്കന്‍ മേഖലയിലും അടുത്ത നാലു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിക്കും.

      മധ്യ കേരളത്തിലെ തൃശൂര്‍, എറണാകുളം, ഇടുക്കി, തെക്കന്‍ കേരളത്തിലെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും സാമാന രീതിയില്‍ മഴ പ്രതീക്ഷിക്കണം. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ താരതമ്യേന മഴ കുറവാകും. ഇടത്തരം മഴയോ ചാറ്റല്‍ മഴയോ പ്രതീക്ഷിക്കാം.
      Published by:Naseeba TC
      First published:
      )}