തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍ കാലാവസ്ഥ വകുപ്പ പിന്‍വലിച്ചു. എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ടാണ് പിന്‍വലിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഏപ്രില്‍ 30 മുതല്‍ മെയ് 4 വരെ 30-40 കീ.മി വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.
വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
Higher Secondary | ഇന്നും മൂല്യനിര്‍ണയമില്ല; പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചിക മാറ്റില്ല, വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി
സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി (Higher Secondary) രണ്ടാംവര്‍ഷ കെമിസ്ട്രി പരീക്ഷയുടെ (Plus Two Chemistry Exam) മൂല്യനിര്‍ണയം ഇന്നും മുടങ്ങി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മൂല്യനിര്‍ണ്ണയ ക്യാമ്പ് (Valuation Camp) അധ്യാപകര്‍ ബഹിഷ്കരിക്കുന്നത്. ക്യാമ്പിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഉത്തര സൂചികയിൽ പരാതി ഉന്നയിച്ചും സ്കീം ഫൈനലൈസേഷൻ നടത്തിയ അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിലുമാണ് പ്രതിഷേധം.
കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ജില്ലകളിലെ ക്യാമ്പുകൾ അധ്യാപകർ ബഹിഷ്കരിച്ചിരുന്നു. അധ്യാപകർ ക്യാമ്പിൽ എത്തിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയിട്ടുണ്ട്.
Also Read- സർവകലാശാല ബിരുദ പ്രവേശന പൊതു പരീക്ഷ; ചോദ്യങ്ങള്‍ മലയാളത്തിലും; അവസാന തീയതി മെയ് 6
അതേസമയം വിഷയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. പ്ലസ് ടു കെമിസ്ട്രി പരീക്ഷാ ഉത്തരസൂചിക മാറ്റില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആവര്‍ത്തിച്ചു. ചില അധ്യാപകർ ബോധപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണ്. വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്നും വി ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.