• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ALERT:ഇടുക്കിയിൽ ഇടവിട്ട് മഴ; അതീവ ജാഗ്രത

മഴ ശക്തി പ്രാപിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിർദേശത്തെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

news18-malayalam
Updated: August 14, 2019, 11:41 AM IST
ALERT:ഇടുക്കിയിൽ ഇടവിട്ട് മഴ; അതീവ ജാഗ്രത
heavy rain
news18-malayalam
Updated: August 14, 2019, 11:41 AM IST
ഇടുക്കി: ഇടുക്കിയിൽ വീണ്ടും മഴ ശക്തമാകുന്നു. ഇടുക്കി ഹൈറേഞ്ചിൽ ഇടവിട്ട മഴ പെയ്യുന്നുണ്ട്. രാത്രി തോരാതെ പെയ്ത മഴക്ക് രാവിലെ അൽപ്പ ശമനമുണ്ടായങ്കിലും നിലവിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുകയാണെന്നാണ് വിവരം. മഴ ശക്തി പ്രാപിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിർദേശത്തെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 71.04 എം എം ആണ് ഇടുക്കിയിലെ ശരാശരി മഴ.

also read: BREAKING: പ്രളയബാധിതർക്ക് അടിയന്തരസഹായമായി 10,000 രൂപ അനുവദിക്കും

അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുവാൻ മന്ത്രി സി രവീന്ദ്രനാഥ് നിർദേശം നൽകി. ഇതിനെ തുടർന്ന് താല്കാലിമായി നിർത്തിവെച്ച രാജപുരം റിലീഫ് ക്യാമ്പ് വീണ്ടും ആരംഭിച്ചു.

ഇടവിട്ട് പെയ്യുന്ന മഴയിൽ പുഴയിൽ വലിയ രീതിയിൽ ജലനിരപ്പ് ഉയർന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. മലങ്കര ജലാശയത്തിന്റെ ഷട്ടർ ഇരുപത് സെൻറീമീറ്റർ മാത്രമാണ് ഉയർത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ തൊടുപുഴയാറ്റില്‍ ജലനിരപ്പ് വർദ്ധിച്ചിട്ടില്ല. കടുക്കി ജലാശയത്തില്‍ നാൽപ്പത് ശതമാനമാണ് ജലനിരപ്പ്

എന്നാൽ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി പെയ്തതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇടവിട്ട് ചെയ്യുന്ന മഴ വരും മണിക്കൂറുകളിൽ ശക്തമായാൽ ഇടുക്കി മലയോരത്ത് വലിയ രീതിയിലുള്ള മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
First published: August 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...