• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മഴ: പത്തു ജില്ലകളില്‍ ഇന്ന് അവധി


Updated: August 10, 2018, 8:35 AM IST
മഴ: പത്തു ജില്ലകളില്‍ ഇന്ന് അവധി

Updated: August 10, 2018, 8:35 AM IST
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന ജില്ലകളിലും താലൂക്കുകളിലും ജില്ലാ കളക്ടര്‍മാര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പത്ത് ജില്ലകളിലാണ് ഭാഗികമായോ പൂര്‍ണമായോ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

ചില ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവധി പ്രഖ്യാപിച്ചപ്പോള്‍ ചില ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകളെ അവധിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ചില ജില്ലകളില്‍ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ചു. മഴക്കെടുതി രൂക്ഷമായ താലൂക്കുകളില്‍ മാത്രം അവധി പ്രഖ്യാപിച്ച ജില്ലകളുമുണ്ട്.

അവധി എവിടെയെല്ലാം?


പത്തനംതിട്ട- ജില്ലയിലെ അംഗനവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി.

ഇടുക്കി- ജില്ലയിലെ എല്ലാ താലൂക്കുകളിലെയും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

എറണാകുളം- ജില്ലയിലെ നാലു താലൂക്കുകള്‍ക്ക് വെള്ളിയാഴ്ച അവധി.. കോതമംഗലം, കുന്നത്തുനാട്, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. കടമക്കുടി ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, അംഗനവാടികള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകം.

തൃശൂര്‍- ചാലക്കുടി താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള സ്‌കൂളുകള്‍ക്കും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി.

പാലക്കാട്- പലഭാഗങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം- നിലമ്പൂര്‍ താലൂക്ക്, ഏറനാട് താലൂക്കിലെ അഞ്ച് പഞ്ചായത്തുകള്‍, കൊണ്ടോട്ടി താലൂക്കിലെ നാല് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗണവാടികള്‍ക്കും അവധി ബാധകമാണ്. ഏറനാട് താലുക്കിലെ എടവണ്ണ ഊര്‍ങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ്, പാണ്ടിക്കാട് കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്, വാഴയൂര്‍, മുതുവല്ലൂര്‍, ചീക്കോട് പഞ്ചായത്തുകളിലാണ് അവധി.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

വയനാട്- പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും.

കോഴിക്കോട്- ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപൊക്കവും ഉണ്ടായ താമരശേരി താലൂക്കിലും നാദാപുരം, കുന്നുമ്മല്‍, പേരാമ്പ്ര, ബാലുശേരി, മുക്കം വിദ്യാഭ്യാസ ഉപ ജില്ലകളിലും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.
കുന്നമംഗലം ഉപജില്ലയിലും അവധി ബാധകമാണ്.

കണ്ണൂര്‍- ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.

കണ്ണൂര്‍ സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട്.

കോട്ടയം- ജില്ലയില്‍ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ ഹയര്‍സെക്കന്‍ഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

 
First published: August 9, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍