• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rain Alert | കൊടുംചൂടിന് അല്‍പം ആശ്വാസം; സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍മഴയ്ക്ക് സാധ്യത

Rain Alert | കൊടുംചൂടിന് അല്‍പം ആശ്വാസം; സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍മഴയ്ക്ക് സാധ്യത

അന്തരീക്ഷ ആര്‍ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ മഴ ലഭിക്കും. തെക്കന്‍കേരളത്തിലാണ് വേനല്‍ മഴയക്ക് കൂടുതല്‍ സാധ്യത.

മഴ

മഴ

  • Share this:
    കനത്ത ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.  ഇന്ന് മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. അതോടെ സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അന്തരീക്ഷ ആര്‍ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ മഴ ലഭിക്കും. തെക്കന്‍കേരളത്തിലാണ് വേനല്‍ മഴയക്ക് കൂടുതല്‍ സാധ്യത.

    ഇന്ന് വൈകീട്ടോടെ തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ മഴക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, വയനാട് വനമേഖലകളിലും മഴ പെയ്‌തേക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിര്‍ത്തിയിലും മഴ പെയ്‌തേക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും മഴക്ക് സാധ്യതയുണ്ട്. മാര്‍ച്ച് 20വരെ ശരാശരി വേനല്‍മഴ ലഭിച്ചേക്കും. 20ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.

    ന്യൂനമര്‍ദത്തിന്റെ സഞ്ചാരപാത വ്യക്തമായിട്ടില്ലെങ്കിലും കേരളത്തില്‍ മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് താപനില വര്‍ധിക്കുകയാണ്. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊല്ലം ജില്ലയിലെ പുനലൂരിലാണ് ഏറ്റവും ഉയര്‍ന്ന താപനില (38.7) രേഖപ്പെടുത്തിയത്.

     കിണറുകളിൽ തീ പടരുന്ന പ്രതിഭാസം; പാലക്കാട് കൂറ്റനാട് മേഖലയിൽ വാതക സാന്നിദ്ധ്യമെന്ന് സംശയം


    പാലക്കാട്: കിണറുകളിൽ തീ (Fire in Wells) പടരുന്ന അപൂർവ്വ പ്രതിഭാസം കണ്ടെത്തി. പാലക്കാട് (Palakkad) ജില്ലയിലെ കൂറ്റനാടും പരിസരപ്രദേശങ്ങളിലുമാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പ്രദേശത്തെ ഭൂഗർഭമേഖലയിൽ വാതകസാന്നിദ്ധ്യമുണ്ടെന്നാണ് വിദഗ്ദ്ധർ സംശയിക്കുന്നത്. കിണറിലേക്ക് കടലാസ് കത്തിച്ചിട്ടാൽ തീ പടരുന്ന സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. ഇതേത്തുടർന്ന് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. വാതക സാന്നിദ്ധ്യമാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

    കൂറ്റനാട്ടെയും പരിസരങ്ങളിലെയും കിണറില്‍ തീ കത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസമായി പ്രദേശത്തെ വീടുകളിലെ കിണറുകളില്‍ ഇതുതന്നെയാണ് അവസ്ഥ. ഇതോടെ കിണറിൽ തീ പടരുന്നതിന്‍റെ കാരണം അറിയാനായി വീട്ടുടമസ്ഥർ വെള്ളം പരിശോധനയ്ക്ക് അയച്ചിരുന്നു. വെള്ളത്തിൽ മിനറല്‍ ഓയിലിന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു കണ്ടെത്തൽ.

    ഏഴുമാസമായി ഈ പ്രശ്നം നേരിടുന്നതായി നാട്ടുകാർ പറയുന്നു. ആദ്യം പ്രദേശത്തെ ഒരു വീട്ടിലാണ് ഇങ്ങനെ കണ്ടെത്തിയത്. രൂക്ഷ ഗന്ധവും രുചി വ്യത്യാസവുമുള്ള വെള്ളം അവർ ഉപയോഗിക്കാതെയായി. വൈകാതെ പ്രദേശത്തെ മറ്റ് വീടുകളിലും ഈ പ്രശ്നം അനുഭവപ്പെട്ടു തുടങ്ങി. സമീപത്തെ പെട്രോൾ പമ്പിലെ മണ്ണിനടിയിലെ ടാങ്കിൽ നിന്ന് ഇന്ധനം ചോർന്ന് കിണറിലെ വെള്ളവുമായി ചേരുന്നതാണെന്ന സംശയം നാട്ടുകാർ ഉന്നയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ പഠനം നടന്നുവരികയാണ്. വിദഗ്ദ്ധർ സ്ഥലത്തെത്തി സാംപിൾ ശേഖരിച്ചിട്ടുണ്ട്. പഠന ഫലം പുറത്തുവരുമ്പോൾ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
    Published by:Arun krishna
    First published: