തിരുവനന്തപുരം: അതിതീവ്ര മഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. നാളെ വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
വയനാട്ടിലും കോഴിക്കോട്ടും ഉള്‍പ്പടെ മഴ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോളഴും വെള്ളം നിറഞ്ഞു നില്‍ക്കുകയാണ്. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണിയുമുണ്ട്. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ ഞായറാഴ്ച നടത്തിയ തെരച്ചിലില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 13 ആയി. കാണാതായവര്‍ക്കു വേണ്ടി ഇന്നും തെരച്ചില്‍ നടത്തും. വയനാട് മേപ്പാടി പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് തുടരും. ഇന്നലെ ഇവിടെ നിന്ന് ഇന്ന് ഒരു മൃതദേഹം കണ്ടെടുത്തു. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 76 ആയി.
Also Read മഴ കുറയുന്നു; കെടുതിയിൽ മരണം 76 ആയിLive
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flood in kerala, Flood kerala, Heavy rain, Heavy rain in kerala, Kerala flood, Kerala Train, Rail alert Kerala, Rain, Rain alert, Train kerala