അടുത്ത 10 മണിക്കൂർ നിർണായകം
മഹ ചുഴലിക്കാറ്റിന്റെ ആശങ്കയൊഴിയാതെ ലക്ഷദ്വീപും കേരളവും. അടുത്ത പത്ത് മണിക്കൂറിനുള്ളിൽ മഹ അതി തീവ്ര ചുഴലിക്കാറ്റായി മാറിയേക്കും. ലക്ഷദ്വീപിൽ അടുത്ത മണിക്കൂറുകളിൽ കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. കേരളത്തിലും കനത്ത മഴയും കടൽക്ഷോഭവും തുടരുകയാണ്. വടക്കൻ ജില്ലകളിൽ മണിക്കൂറിൽ 60 കി.മീ വേഗത്തിൽ വരെ കാറ്റ് ആഞ്ഞ് വീശാനും സാധ്യതയുണ്ട്
വടകരയിൽ നിന്നും മത്സ്യം പിടിക്കാൻ പോയ 6 തൊഴിലാളികൾ കടലിൽ കുടുങ്ങിയതായി സൂചന .ഇന്ന് രാവിലെ മുതൽ ഇവരെ സംബന്ധിച്ച് വിവരമൊന്നും ലഭ്യമല്ല. കാലത്ത് വരെ ഇവർ വയർലെസ് വഴി കരയിലേക്ക് വിളിച്ചിരുന്നു. കടൽ പ്രക്ഷുബ്ദമായതിനാൽ ഇവർക്ക് കരയിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നു വടകരയിൽ നിന്നും അഴിത്തലയിൽ നിന്നും പോയ തൗഫീഖ്, മിലാൻ എന്നീ ചെറിയ വള്ളങ്ങളാണ് കാണാതായത്. മൂന്ന് പേർ വീതമാണ് ഇരു വള്ളങ്ങളിലുമുണ്ടായിരുന്നത്.