തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം 'വായു' ചുഴലിക്കാറ്റായി മാറിയെങ്കിലും അത് ഗുജറാത്ത് തീരത്തേക്ക് നീങ്ങി. ഇതോടെ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴു ജില്ലകളിലെ യെല്ലോ അലർട്ട് പിൻവലിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മാത്രം നാളെ ഓറഞ്ച് അലർട്ട് തുടരുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം തിരുവനന്തപുരം, കൊച്ചി കടലോരമേഖലകളിൽ ശക്തമായ കടലാക്രമണം തുടരുകയാണ്. കൊച്ചിയിൽ ചെല്ലാനം, മലപ്പുറത്ത് പൊന്നാനി, കൊടുങ്ങല്ലൂരിൽ പടിഞ്ഞാറെ തീരം എന്നിവടങ്ങളിൽ ശക്തമായ കടലാക്രമണം ഉണ്ടായി. കേരള തീരത്ത് തിരമാലകൾ മൂന്നര മുതൽ 4.3 മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് ഉണ്ട്.
പൊലീസിനു മജിസ്റ്റീരിയൽ അധികാര നീക്കം; സിപിഎം നേതൃത്വത്തെ സിപിഐ വിയോജിപ്പ് അറിയിച്ചു
വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയതോടെയാണ് കേരളത്തിൽ കനത്ത ജാഗ്രതാ നിർദേശം പിൻവലിക്കുന്നത്. നിലവിൽ മുംബൈ, വെരാവൽ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഗോവയിലും വായൂ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cyclone vaayu, Gujarat cost, Rain, Rain in kerala, Rain warning in Kerala, മഴ, മഴ കേരളത്തിൽ, വായു ചുഴലിക്കാറ്റ്