നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Rain Update: കനത്ത മഴ തുടുരുന്നു; ആറു ജില്ലകളിൽ മഴക്കെടുതികൾ രൂക്ഷം

    Rain Update: കനത്ത മഴ തുടുരുന്നു; ആറു ജില്ലകളിൽ മഴക്കെടുതികൾ രൂക്ഷം

    തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് രൂക്ഷമായ മഴക്കെടുതിയുള്ളത്.

    മഴ

    മഴ

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്തു കനത്ത മഴ തുടരുന്നു. ആറു ജില്ലകളിൽ മഴക്കെടുതികൾ രൂക്ഷമാണ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് രൂക്ഷമായ മഴക്കെടുതിയുള്ളത്. ഇടപ്പള്ളി അരൂർ ദേശീയപാതയിൽ അടക്കം കൊച്ചിയിൽ പ്രധാനപാതകളിൽ വെള്ളം കയറി. തിരുവനന്തപുരത്തു പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളം കയറിയതിനെ തുടർന്ന് കൊച്ചിയിൽ ചില പോളിംഗ്ബൂത്തുകൾ മാറ്റിസ്ഥാപിച്ചു. എറണാംകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട് മൂലം നിർത്തിവെച്ച ട്രെയിൻ സർവീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. മഴ സംബന്ധിച്ച് ജില്ലകളിൽനിന്നുള്ള പുതിയ വിവരങ്ങൾ...

      തിരുവനന്തപുരം

      ഗൗരീശപട്ടം, കണ്ണമ്മൂല ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി
      കരമന, കുണ്ടമൺകടവ്ഭാഗങ്ങളിലും വെള്ളം കയറി
      നെയ്യാർ ഡാമിന്റെ ഷട്ടർ അഞ്ച് ഇഞ്ച് ഉയർത്തി
      നെയ്യാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
      ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

      കൊല്ലം

      ചാലിയേക്കര ആറ് കരകവിഞ്ഞ് ഒഴുകുന്നു
      പുനലൂരിൽ നിലവധി വീടുകളിൽ വെള്ളം കയറി
      മൺറോതുരുത്തിൽ രണ്ട് വീടുകൾ തകർന്നു
      പത്തനാപുരം ആവണീശ്വരത്ത് റെയിൽവെ ട്രാക്കിൽ വെള്ളം കയറി
      ആവണീശ്വരത്ത് ഇരുപതോളം വീടുകളിൽ വെള്ളം കയറി
      തെന്മല ഡാമിന്റെ ഷട്ടർ ഉയർത്തി
      കൊട്ടാരക്കര താലൂക്കിൽ സ്കൂളുകൾക്ക് അവധി

      ഇടുക്കി

      മലയോര മേഖലയിൽ കനത്ത മഴ
      തൊടുപുഴയിൽ വീടുകളിൽ വെള്ളം കയറി
      കല്ലാർക്കുട്ടി ഡാമിൽ ഒരു ഷട്ടർ 15 സെന്റീമീറ്റർ ഉയർത്തി
      അടിമാലി, രാജക്കാട് ഭാഗങ്ങളിലും കനത്ത മഴ

      എറണാകുളം

      ജില്ലയിൽ കനത്ത മഴ തുടരുന്നു
      പല സ്ഥലങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതസ്തംഭനം ഉണ്ടാകുകയും ചെയ്തു
      ട്രെയിൻ ഗതാഗതം നിർത്തിവെച്ചു
      കൊച്ചി നഗരത്തിന്റെ വടക്കൻ മേഖലയിലും ഗുരുതരമായ വെള്ളക്കെട്ട് ഉണ്ടായി
      കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും വെള്ളം കയറി
      കടകളിലേക്ക് വെള്ളം കയറുകയും വെള്ളക്കെട്ട് കാരണം ചില പമ്പുകൾ അടച്ചിടുകയും ചെയ്തു
      കൊച്ചി മെട്രോ റെയിൽ മുക്കം യാർഡിൽ വെള്ളക്കെട്ട് ഉണ്ടായി.
      ഉപതെരഞ്ഞെടുപ്പിൽ പോളിങ് മന്ദഗതിയിലാണ്
      വെള്ളക്കെട്ട് കാരണം ചില ബൂത്തുകളിൽ വോട്ടെടുപ്പ് വൈകുന്നുണ്ട്
      വോട്ടെടുപ്പ് വൈകുന്ന ബൂത്തുകളിൽ സമയം ദീർഘിപ്പിച്ചുനൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്
      കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

      തൃശൂർ

      വാഴാനി ഡാമിന്റെ ഷട്ടർ ഉയർത്തും
      വടക്കാഞ്ചേരി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
      വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്കുശേഷം അവധി

      ആലപ്പുഴ

      ആലപ്പുഴ ജില്ലയിൽ ശക്തമായ മഴ
      കുട്ടനാട് മേഖലയിൽ വെള്ളം കയറി
      കായംകുളം - എറണാകുളം റൂട്ടിൽ 6 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി
      പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥപാനങ്ങൾക്ക് അവധി

      പത്തനംതിട്ട

      ജില്ലയിൽ ചില സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുന്നു
      ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

      First published:
      )}