മഴ കുറഞ്ഞു: ഒരിടത്തും ജാഗ്രതാ നിർദേശങ്ങളില്ല; ഭൂദാനത്തും പുത്തുമലയിലും തെരച്ചില്‍ തുടരും
മഴ കുറഞ്ഞു: ഒരിടത്തും ജാഗ്രതാ നിർദേശങ്ങളില്ല; ഭൂദാനത്തും പുത്തുമലയിലും തെരച്ചില്‍ തുടരും
ശക്തി കുറഞ്ഞതും മിതമായ അളവിലും മഴ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്ത നാല് ദിവസത്തേക്ക് ഗ്രീൻ അലേർട്ട് തുടരും.
rain
Last Updated :
Share this:
തിരുവനന്തപുരം: മഴ കുറഞ്ഞ ആശ്വാസത്തിൽ സംസ്ഥാനം. ഇടുക്കി ജില്ലയിലുണ്ടായിരുന്ന യെല്ലോ അലേർട്ട് കൂടി പിന്‍വലിച്ചതോടെ ഇന്ന് മുതല്‍ ഒരു ജില്ലയിലും മഴ സംബന്ധിച്ച ജാഗ്രതാ നിർദേശങ്ങളില്ല. ഏഴ് ജില്ലകളിൽ ഗ്രീൻ അലേർട്ട് മാത്രമാണുള്ളത്. ശക്തി കുറഞ്ഞതും മിതമായ അളവിലും മഴ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്ത നാല് ദിവസത്തേക്ക് ഗ്രീൻ അലേർട്ട് തുടരും.
അതേസമയം മലപ്പുറം ഭൂദാനത്തും വയനാട് പുത്തുമലയിലും ഇന്നും തെരച്ചിൽ തുടരും. കവളപ്പാറയിൽ നിന്ന് ഇനിയും 21 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് കണക്കുകൾ. പതിനാലോളം ഹിറ്റാച്ചികളാണ് ഇവിടെ ഇവിടെ തെരച്ചിലിനായി ഉപയോഗിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കഴിഞ്ഞ ദിവസം ഭൂദാനം പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചിരുന്നു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട മുഴുവൻ സഹായവും നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.
വയനാട്ടിലെ പുത്തുമലയിലും ഇന്ന് തെരച്ചിൽ തുടരും. ഏഴ് പേരെയാണ് ഇവിടെ നിന്ന് കണ്ടെത്താനുള്ളത്. 15 ഹിറ്റാച്ചി, നാല് ജെ.സി.ബി. മൂന്ന് ട്രാക്ടറുകള്‍ എന്നിവയുടെ സഹായത്തോടെയാണ് തിരച്ചില്‍. പ്രത്യേകം പരിശീലനം ലഭിച്ച സ്നിഫര്‍ ഡോഗുകളെ ഉപയോഗിച്ചിരുന്നെങ്കിലും മണ്ണും ചളിയും കലര്‍ന്ന് ചതുപ്പായി മാറിയ സ്ഥലത്ത് തിരച്ചിൽ സങ്കീർണ്ണമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.