നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullaperiyar | മഴയും ജലനിരപ്പും കുറഞ്ഞു; മുല്ലപ്പെരിയാര്‍ സ്പില്‍വേയിലെ എല്ലാ ഷട്ടറുകളും അടച്ചു

  Mullaperiyar | മഴയും ജലനിരപ്പും കുറഞ്ഞു; മുല്ലപ്പെരിയാര്‍ സ്പില്‍വേയിലെ എല്ലാ ഷട്ടറുകളും അടച്ചു

  മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 1421 അടിയായി കുറഞ്ഞു

  News18 Malayalam

  News18 Malayalam

  • Share this:
   ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് സ്പില്‍വേയിലെ ഷട്ടറുകള്‍ അടച്ച് തമിഴ്‌നാട്. മഴയും നീരൊഴുക്കും കുറഞ്ഞതോടെയാണ് ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുക്കളിലെ (mullaperiyar dam) ജലനിരപ്പ് കുറഞ്ഞത്.
   നിലവില്‍ 2400.08 അടിയാണ് ഇടുക്കി അണക്കെട്ടിലെ (Idukki Dam) ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 1421 അടിയായി കുറഞ്ഞു.

   മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ മൂന്നാമത്തെ ഷട്ടര്‍ 10 സെന്റിമീറ്ററാണ് ഉയര്‍ത്തിയിരുന്നത്. പുതിയ റൂള്‍ കര്‍വ് നിലവില്‍ വന്നതോടെ പരമാവധി സംഭരണ ശേഷിയായ 2403 അടിവരെ വെള്ളം ഇടുക്കിയിലും 142 അടി വരെ മുല്ലപ്പെരിയാറിലും സംഭരിക്കാം.

   മുല്ലപ്പെരിയാർ: കേസ് നടത്തിപ്പിനായി സർക്കാർ ചെലവാക്കിയത് കോടികൾ

   കൊച്ചി: മുല്ലപ്പെരിയാര്‍ കേസില്‍ (Mullaipperiyar case) സുപ്രീം കോടതിയില്‍ (Supreme Court) വക്കീല്‍ ഫീസിനത്തിലടക്കം സംസ്ഥാന സര്‍ക്കാരിന് ചെലവായത് ആറ് കോടിയിലധികം രൂപ. 2009 മുതല്‍ പത്ത് അഭിഭാഷകരാണ് കേരളത്തിനായി സുപ്രീം കോടതിയില്‍ ഹാജരായത്.

   മുല്ലപ്പെരിയാര്‍ കേസില്‍ 2009 മുതല്‍ 2021 ആഗസ്റ്റ് വരെ സുപ്രീം കോടതിയില്‍ കേരളത്തിനായി ഹാജരായത് പത്ത് അഭിഭാഷകര്‍. ഹരീഷ് സാല്‍വേ, മോഹന്‍ വി. കട്ടാര്‍ക്കി, ജയദീപ് ഗുപ്ത ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ കേളത്തിനായി ഹാജരായത്. 6,34,39,549 രൂപ ഇവര്‍ക്കെല്ലാമായി ചെലവഴിച്ചു. കേസില്‍ കേരളത്തിനായി ഹാജരായ അഭിഭാഷകര്‍ക്ക് നല്‍കിയ തുക സംബന്ധിച്ച വിവരാവകാശ അപേക്ഷയിലാണ് പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ മറുപടി.

   Also Read - ഇടുക്കി ഡാമില്‍ ഒഴുകിയെത്തിയത് വന്‍മരം; ഷട്ടര്‍ അടച്ചതിനാല്‍ ഒഴിവായത് വലിയ അപകടം

   5,03,08,253 രൂപ വക്കീല്‍ ഫീസിനത്തില്‍ മാത്രം നല്‍കി. ഇതില്‍ ഹരീഷ്  സാല്‍വെക്കാണ് ഉയര്‍ന്ന തുക ഫീസായി നല്‍കിയത്; ഒരു കോടി എണ്‍പത്തിരണ്ട് ലക്ഷത്തി ഏഴുപത്തിയൊന്നായിരത്തി മുന്നൂറ്റിയന്‍പത് രൂപ. മോഹന്‍ വി. കട്ടാര്‍ക്കിക്ക് ഒരു കോടിയിലധികം രൂപ ഫീസായി നല്‍കി.  കോടികള്‍ ചെലവിടുമ്പോഴും കേസുകളുടെ നടത്തിപ്പിനായി ഒരു നിരീക്ഷണ സംവിധാനം ഇല്ലെന്ന വിമര്‍ശനം ശക്തമാണ്. ഇതുകൊണ്ടാണ് കേസ് പലപ്പോഴും തിരിച്ചടിയാകുന്നതെന്നും വിലയിരുത്തപ്പെടുന്നു

   മുല്ലപ്പെരിയാർ വിഷയത്തിൽ ഭരണ, പ്രതിപക്ഷം രാഷ്ട്രീയം നോക്കാതെ ഒരുമിച്ചു നിന്നില്ലെങ്കിൽ കേസുകൾ ഇനിയും തുടരുമെന്നും അതിൽ സംസ്ഥാനത്തിന് മേൽക്കൈ നേടാനാകില്ലെന്നും പൊതു വിമർശനവും ശക്തമാകുന്നുണ്ട്.

   ടി.എ. ഇനത്തില്‍ 56 ലക്ഷത്തിലധികം തുകയും എംപവേര്‍ഡ് കമ്മിറ്റി സന്ദര്‍ശനത്തിനായി 58 ലക്ഷത്തിലധികം രൂപയും നൽകിയിട്ടുണ്ട്. വക്കീല്‍ ഫീസിനത്തിലുള്ള മുഴുവന്‍ തുകയും നല്‍കിക്കഴിഞ്ഞതായും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

   ചെലവായ തുക 1. വക്കീൽ ഫീസ് - 5,03,08,253 രൂപ 2. ടി എ - 56,55,057 രൂപ 3. എംപവേർഡ് കമ്മിറ്റി വിസിറ്റ് - 58,34,739 രൂപ 4. ഹോണറേറിയം - 16,41,500 രൂപ

   അഭിഭാഷകർ - ഫീസ് 1. ഹരീഷ് എൻ. സാൽവെ - 1,82,71,3502. മോഹൻ വി. കട്ടാർക്കി - 1,09,05,0003. രാജീവ് ധാവൻ - 82,65,0004. ജയദീപ് ഗുപ്ത - 51,70,0005. പി. ഗിരി - 27,60,0006. രമേഷ് ബാബു - 22,76,8547. ജി പ്രകാശ് - 13,30,0498. അപരാജിത സിംഗ് - 6,05,0009. ഗായത്രി ഗോസ്വാമി - 4,50,000 10. പി.വി. റാവു - 2,75,000.
   Published by:Karthika M
   First published:
   )}