• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rain Alert | സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

Rain Alert | സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു

Rains

Rains

  • Share this:
    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് (Rain Alert) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഇടിമിന്നൽ അപകടത്തിൽ രണ്ടു പേർ മരിക്കുകയും 15ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

    ആന്‍ഡമാന്‍ കടലിലും, ശ്രീലങ്കയ്‌ക്ക് മുകളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയാണ് നിലവില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് ഇടയാക്കുന്നത്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചിരുന്നു. തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലുമായിരുന്നു ശക്തമായ മഴ ലഭിച്ചത്. ശക്തമായി വീറ്റിയടിച്ച കാറ്റില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി.

    ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിനുള്ളില്‍ 115.5 മുതല്‍ 204.4 മില്ലീമിറ്റര്‍ വരെ മഴ ലഭിക്കും. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഉച്ചനേരങ്ങളിലാണ് ഇടിമിന്നലിന് സാദ്ധ്യതയുള്ളത്. അതിനാല്‍ ഇടിമിന്നലുള്ള സമയങ്ങളില്‍ വീടിന് പുറത്ത് ഇറങ്ങരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇതിന് പുറമേ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.

    ഇടുക്കിയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; മൂന്നു പേർക്ക് പരിക്ക്

    വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ ഒരാൾ ഇടിമിന്നലേറ്റ് മരിച്ചു. ഇടുക്കി വെൻമണിക്ക് സമീപം കാറ്റാടിക്കടവിലാണ് സംഭവം. മലയിഞ്ചി കട്ടിക്കയം തെങ്ങനാനിക്കൽ ജ്യോതിഷ് (30) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ അമൽ സുരേഷും, മറ്റ് രണ്ട് ബന്ധുക്കൾക്കും പരിക്കേറ്റു. ഇവരെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പരിക്ക് ഗുരുതരമല്ല. മലയിഞ്ചി പെരിങ്ങാശ്ശേരിയിൽ നിന്ന് വന്ന ഒരു കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാറ്റാടിക്കടവ് വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. ജ്യോതിഷിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

    Also Read- 'ഇനി അറിഞ്ഞില്ലെന്ന് പറയരുത്'; വിവിധ പാതകളിലെ വേഗപരിധി ഓര്‍മ്മിപ്പിച്ച് പൊലീസ്

    കഴിഞ്ഞ ദിവസം കണ്ണൂരിലും ഒരാൾ ഇടിമിന്നലേറ്റ് മരണപ്പെട്ടിരുന്നു. കണ്ണൂർ കൂത്തുപറമ്പ് കരിയിൽ കൂട്ടപ്പുന സ്വദേശി ജോയ് (50) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയാണ് ജോയി. തിരുവനന്തപുരം പോത്തൻകോട്ട് പത്ത് പേർക്ക് ഇടിമിന്നലേറ്റു. ഇതിൽ ഒമ്പത് പേർ തൊഴിലുറപ്പ് തൊഴിലാളികളും ഒരാൾ വീട്ടമ്മയുമാണ്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

    Summary- The Central Meteorological Department has warned of heavy rains in Kerala today. Yellow alert was declared today in seven districts of the state. The yellow alert has been issued in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam and Idukki districts.
    Published by:Anuraj GR
    First published: