ഇന്റർഫേസ് /വാർത്ത /Kerala / രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി: KSU-യൂത്ത് കോൺഗ്രസ് രാജ്ഭവൻ മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തി വീശി; പ്രവർത്തകർക്ക് പരിക്ക്

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി: KSU-യൂത്ത് കോൺഗ്രസ് രാജ്ഭവൻ മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തി വീശി; പ്രവർത്തകർക്ക് പരിക്ക്

പൊലീസിന്റെ ബാരിക്കേഡ് പ്രതിരോധം മറികടന്നതോടെ പ്രവർത്തകർക്കുനേരെ മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനുനേരെ പ്രവർത്തകർ തിരിഞ്ഞതോടെയാണ് ലാത്തിച്ചാർജുണ്ടായത്

പൊലീസിന്റെ ബാരിക്കേഡ് പ്രതിരോധം മറികടന്നതോടെ പ്രവർത്തകർക്കുനേരെ മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനുനേരെ പ്രവർത്തകർ തിരിഞ്ഞതോടെയാണ് ലാത്തിച്ചാർജുണ്ടായത്

പൊലീസിന്റെ ബാരിക്കേഡ് പ്രതിരോധം മറികടന്നതോടെ പ്രവർത്തകർക്കുനേരെ മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനുനേരെ പ്രവർത്തകർ തിരിഞ്ഞതോടെയാണ് ലാത്തിച്ചാർജുണ്ടായത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിയെ എം പി സ്ഥാനത്തുനിന്ന് ആയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കെ എസ്‌ യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു മാർച്ച്. വെള്ളയമ്പലം ജംഗ്ഷനിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചു.

നിരവധി പ്രവർത്തകരുടെ തലയ്ക്കുൾപ്പെടെ പരിക്കേറ്റു. യൂത്ത് കോൺഗ്രസ് അമ്പലത്തറ മണ്ഡലം പ്രസിഡന്റ് ഫൈസൽ, കെ എസ് യു ജില്ല സെക്രട്ടറി ആദേഷ്, രഞ്ജിത്ത് രവീന്ദ്രൻ ഉൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രണ്ടുപേർക്ക് തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പൊലീസിന്റെ ബാരിക്കേഡ് പ്രതിരോധം മറികടന്നതോടെ പ്രവർത്തകർക്കുനേരെ മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനുനേരെ പ്രവർത്തകർ തിരിഞ്ഞതോടെയാണ് ലാത്തിച്ചാർജുണ്ടായത്. ഇതിനിടെ ചില കോണുകളിൽനിന്ന് കല്ലേറുമുണ്ടായി. ചിതറിയോടിയ പ്രവർത്തകർക്ക് പിന്നാലെ പോയി പൊലീസ് ലാത്തിവീശുകയായിരുന്നു.

Also Read- രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് നടന്ന മാർച്ചിൽ സംഘർഷം

സമാധാനപരമായി പ്രകടനം നടത്തിയ പ്രവർത്തകരെ പൊലീസ് മൃഗീയമായി മർദിച്ചെന്നും ആർ എസ് എസിനെതിരെ സമരവുമായി വന്നാൽ കേരള പൊലീസ് അസ്വസ്ഥരാകുമെന്നും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുധീർഷാ പാലോട് പറഞ്ഞു. യൂത്ത് കോൺഗ്രസ് മാർച്ചിനുശേഷമാണ് കെ എസ്‌ യു പ്രവർത്തകർ രാജ്ഭവനിലേക്ക് എത്തിയത്.

പ്രകോപനമില്ലാതെ പ്രവർത്തകരെ പൊലീസ് തല്ലിചതച്ചു: രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കായതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സമാധാനപരമായി നടത്തിയ രാജ്ഭവൻ മാർച്ചിലും കോഴിക്കോട് ഉൾപ്പടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പ്രകോപനമില്ലാതെ പ്രവർത്തകരെയും നേതാക്കളെയും പോലീസ് തല്ലിചതച്ച നടപടിയെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. മോദിക്കും സംഘ് പരിവാറിനുമെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതാണ് പോലീസിനെ പ്രകോപിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്.

ഇടത്പക്ഷ സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതോടെ വ്യക്തമാകുന്നത്. രാഹുലിനെതിരെയുള്ള നടപടിയെ ശക്തമായി പ്രതിഷേധിച്ചവർ അതിന്റെ മഷി ഉണങ്ങുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിനെതിരെ സമരം നടത്തിയവരെ തല്ലിചതച്ചതിനു എന്ത് ന്യായമാണ് പറയാനുള്ളത്. പ്രതിഷേധത്തിൽ ആത്മാത്ഥതയുണ്ടെങ്കിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കി അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Kerala police, Ksu, Rahul gandhi, Rajbhavan march, Youth congress protest