നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രാജ് നാരായൺജി ദൃശ്യമാധ്യമ പുരസ്കാരം: മികച്ച വാർത്താ അവതാരക അപർണ

  രാജ് നാരായൺജി ദൃശ്യമാധ്യമ പുരസ്കാരം: മികച്ച വാർത്താ അവതാരക അപർണ

  സീരിയൽ സംവിധായകൻ മനോജ് ഗണേശിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്കാരാർഹരെ തെരഞ്ഞെടുത്ത്.

  APARNA

  APARNA

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: രാജ് നാരായൺജി പ്രഥമ ദൃശ്യമാധ്യമ പുരസ്കാരങ്ങളിൽ മികച്ച വാർത്താ അവതാരകയായി ന്യൂസ് 18 ചാനല്‍ അസിസ്റ്റൻറ് ന്യൂസ് എഡിറ്റർ അപർണ. ദൃശ്യമാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ടെലിവിഷൻ-ദൃശ്യമാധ്യമ രംഗത്തു നിന്നായി അൻപത്തിയഞ്ചു വ്യക്തികളാണ് വിവിധ പുരസ്കാരങ്ങൾക്കർഹരായത്.

   Also Read-EXCLUSIVE | മാർക്ക് ലിസ്റ്റ് തട്ടിപ്പ്; അവധി ദിനത്തിൽ കള്ളത്താക്കോലിട്ട് കമ്പ്യൂട്ടർ സെന്റർ തുറന്ന് ഡയറക്ടറും സംഘവും

   ലോകടെലിവിഷൻ ദിനമായ നവംബർ 21 ന് വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം തൈക്കാടുള്ള ഭാരത് ഭവനില്‍ വച്ചാണ് അവാർഡ് വിതരണ ചടങ്ങ്.  ദേവസ്വം വകുപ്പ് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ, എംഎൽഎമാരായ വി.കെ.പ്രശാന്ത്, കെ.എസ്.ശബരീനാഥ് എന്നിവരുൾപ്പെടെയുള്ളവർ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

   സീരിയൽ സംവിധായകൻ മനോജ് ഗണേശിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്കാരാർഹരെ തെരഞ്ഞെടുത്ത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം എസ്.ശ്രീകണ്ഠൻ നായർക്കാണ്.
   First published:
   )}