കാസര്‍കോട്: മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ രാജ് മോഹന്‍ ഉണ്ണിത്താന് എം.പി വോട്ടര്‍മാരുമായി ഫേസ്ബുക്ക് മെസഞ്ചറില്‍ ത്ത്സമയം സംവദിക്കുന്നു. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ ഇന്ന് രാവിലെ 11 മുതല്‍ 12 മണിവരെയാണ് ഉണ്ണിത്താന് മെസഞ്ചറിലെത്തുന്നത്. എം.പിയുടെ ശ്രദ്ധയില്‍ കൊണ്ടു വരേണ്ട മണ്ഡലത്തിലെ പ്രശ്നങ്ങളും നിര്‍ദ്ദേശങ്ങളും ഫേസ്ബുക്ക് മെസഞ്ചര്‍ വഴി അറിയിക്കണമെന്നാണ് ഉണ്ണിത്താന് ഫേസ്ബുക്ക് പോസ്റ്റിലൂടെ നവമാധ്യമ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എം.പിയുടെ പോസ്റ്റ് പൂര്‍ണരൂപത്തില്‍
നാടിന്റെയും നാട്ടുകാരുടെയും പ്രശ്നങ്ങള്‍ സദാസമയം ലോകത്തിന്റെ മുന്പില് അവതരിപ്പിക്കുന്ന നവമാധ്യമ സഹപ്രവര്‍ത്തകര്‍ക്കായി 15/6/2019 രാവിലെ 11 മണി മുതല്‍ 12 മണി വരെ ഒരു എംപി എന്ന നിലയില്‍ കാസറഗോഡ് പാര്‍ലിമെന്റ് മണ്ഡലവുമായി ബന്ധപ്പെട്ട എന്റെ ശ്രദ്ധയില്‍ കൊണ്ട് വരേണ്ടുന്ന നിങ്ങളുടെ അറിവിലുള്ള കാര്യങ്ങളും നിര്‍ദ്ദേശങ്ങളും ഫേസ്ബുക്ക് മെസഞ്ചര്‍ വഴി എന്നെ എഴുതി അറിയിക്കുക. നിങ്ങള്‍ അയക്കുന്ന മെസ്സേജുകള്‍ കാണാറുണ്ട്. മറുപടി അയക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. എങ്കിലും തിരക്കുകള്‍ കാരണം ചിലപ്പോഴൊക്കെ സാധിക്കാറില്ല. ഈ ഒരു മണിക്കൂര്‍ സമയത്ത് നിങ്ങളുടെ വിലയേറിയ മെസ്സേജുകള്‍ പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ ഉണ്ടാവും...
നിങ്ങളുടെ സ്വന്തം രാജ്മോഹന്‍ ഉണ്ണിത്താന് ( ഉണ്ണിച്ച )
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.