നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൂട്ടു തുറക്കാന്‍ താക്കോലില്ല; ലോക ചരിത്രത്തിലാദ്യമായി ഗേറ്റ് കുത്തിത്തുറന്ന് പാര്‍ട്ടി ലയിച്ചു!

  പൂട്ടു തുറക്കാന്‍ താക്കോലില്ല; ലോക ചരിത്രത്തിലാദ്യമായി ഗേറ്റ് കുത്തിത്തുറന്ന് പാര്‍ട്ടി ലയിച്ചു!

  രാജൻ ബാബുവും ഗൗരിയമ്മയും

  രാജൻ ബാബുവും ഗൗരിയമ്മയും

  • News18
  • Last Updated :
  • Share this:
   ആലപ്പുഴ: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഗൗരിയമ്മയുടെ ജെ.എസ്.എസില്‍ രാജന്‍ ബാബു വിഭാഗം ലയിച്ചു. രാജന്‍ ബാബു വിഭാഗം ലയിക്കാന്‍ എത്തിയപ്പോള്‍ ഗൗരിയമ്മ വീടിന്റെ ഗേറ്റ് തുറന്നില്ല. വീടിനു പുറത്തേക്ക് ആരും വന്നുമില്ല. ഇതേത്തുടര്‍ന്ന് രാജന്‍ ബാബുവിനും കൂട്ടര്‍ക്കും അരമണിക്കൂറോളം പുറത്ത് കാത്തുനില്‍ക്കേണ്ടിവന്നു. ഒടുവില്‍ ഗൗരിയമ്മ പുറത്തുവന്നെങ്കിലും താക്കോല്‍ കാണാനില്ലെന്ന് പറഞ്ഞതോടെ ലയിക്കാനെത്തിയവര്‍ പൂട്ട് പൊളിച്ചാണ് അകത്തുകയറിയത്.

   മുന്‍ നിശ്ചപ്രകാരം ലയന പ്രഖ്യാപനം നടത്താന്‍ തിങ്കളാഴ്ച വൈകിട്ട് നാലേകാലോടെയാണ് രാജന്‍ ബാബുവും കൂട്ടരും ഗൗരിയമ്മയുടെ വീട്ടിലെത്തിയത്. വീടിന്റെ ഗേറ്റ് പൂട്ടിയ നിലയിലായതിനാല്‍ ഗൗരിയമ്മയ്‌ക്കൊപ്പമുള്ളവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. അരമണിക്കൂറിനുശേഷം ഗണ്‍മാനും പിന്നീട് ഗൗരിയമ്മയും പുറത്തേക്ക് വന്നു. താക്കോല്‍ കാണാനില്ലെന്ന് അറിയിച്ചതോടെ പുറത്തുനിന്ന് നേതാക്കളിലൊരാള്‍ ചുറ്റിക സംഘടിപ്പിച്ചു. അങ്ങനെ ചരിത്രത്തിലാദ്യമായി ലയിക്കാനെത്തിയവര്‍ ഗേറ്റ് കുത്തിത്തുറന്ന് അകത്തു കയറി.

   Also Read 'സില്‍മാ നടിയുടെ ഫോട്ടോ ഇട്ടാല്‍ തിരിച്ചറിയില്ലെന്ന് കരുതിയോ'; കളക്ടര്‍ അനുപമയെന്നു കരുതി നടി അനുപമയ്ക്ക് പൊങ്കാല

   സാധാരണ സുരക്ഷാ ജീവനക്കാരുടെ പക്കലാണ് ഗേറ്റിന്റെ താക്കോല്‍. എന്നാല്‍ രാവിലെ ഗൗരിയമ്മ താക്കോല്‍ വാങ്ങി വച്ചെന്നാണ് വിവരം. താക്കോല്‍ കൈയില്‍ വച്ച ഗൗരിയമ്മ, വന്നവരെ ലയിപ്പിക്കാതെ നിര്‍ത്തിയതാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഈ മാസം 13നാണ് ലയനസമ്മേളനം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെച്ചൊല്ലി ഇപ്പോഴും അഭിപ്രായ വ്യത്യാസമുണ്ട്. ഗൗരിയമ്മ എല്‍ഡിഎഫിനൊപ്പമാണ്. രാജന്‍ബാബു വിഭാഗത്തിന് യുഡിഎഫിനോടാണ് താല്‍പര്യം. താക്കോല്‍ കാണാതായതിന് പിന്നിലും ഈ അഭിപ്രായ ഭിന്നതയാണെന്നാണ് സംശയം. ആദ്യം ലയനം. നിലപാട് ചര്‍ച്ചയ്ക്ക് ശേഷമെന്നാണ് രാജന്‍ബാബു പറയുന്നത്. ഏതായാലും ഗേറ്റ് കുത്തിത്തുറന്ന് ലയനം നടത്തിയെന്ന ഖ്യാതിയുമായാണ് രാജന്‍ ബാബുവും സംഘവും ചാത്തനാട്ടെ പടിയിറങ്ങിയത്.

   First published:
   )}