തിരുവനന്തപുരം: ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജന് ഖൊബ്രഗഡെയെ മാറ്റി. ഭക്ഷ്യ സിവില്‍ സപ്ലൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി. രാജന് ഖോബ്രഗഡെയെ ജല വിഭവ വകുപ്പിലേക്കാണ് മാറ്റിയത്. ആയുഷ്, തുറമുഖ വകുപ്പുകളുടെ അധിക ചുമതലയും ടിങ്കു ബിസ്വാളിനാണ്.
വിവിധ വകുപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡോ. വി വേണുവിനെ ആഭ്യന്തര, വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും നല്കി.
കാര്‍ഷിക ഉല്‍പ്പാദന കമ്മിഷണര്‍ ഇഷിത റോയിയെ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. കാര്‍ഷിക ഉല്‍പ്പാദന കമ്മിഷണറുടെ അധിക ചുമതലയും നല്കി.തദ്ദേശവകുപ്പ് (റൂറല്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫിന് തദ്ദേശവകുപ്പിന്റെ (അര്‍ബന്‍) അധിക ചുമതല നല്കി.
കൃഷി വകുപ്പ് സെക്രട്ടറി അലി അസ്ഗര്‍ പാഷയാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ സെക്രട്ടറി. ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് എംഡി എന്‍.പ്രശാന്തിനെ എസ്ഇ- എസ്ടി വികസന വകുപ്പില്‍ സ്പെഷല്‍ സെക്രട്ടറിയായി നിയമിച്ചു.
മുല്ലപ്പെരിയാര്‍ സൂപ്പര്‍വൈസറി സമിതി അംഗമായ അലക്സ് വര്‍ഗീസിന് ഐഎഎസ് പദവി നല്കാന് തീരുമാനമായി. അദ്ദേഹം സഹകരണ സൊസൈറ്റ് രജിസ്ട്രാറായി ചുമതലയേല്‍ക്കും. മുല്ലപ്പെരിയാര്‍ സൂപ്പര്‍വൈസറി സമിതി അംഗമായി തുടരുക.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.