ഇന്റർഫേസ് /വാർത്ത /Kerala / രാജൻ പി ദേവിന്റെ മരുമകള്‍ പ്രിയങ്കയുടെ മരണം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

രാജൻ പി ദേവിന്റെ മരുമകള്‍ പ്രിയങ്കയുടെ മരണം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

News18 Malayalam

News18 Malayalam

രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് നല്‍കാന്‍ വനിതാ കമ്മീഷന്‍ തിരുവനന്തപുരം റൂറല്‍ എസ് പിയോട് ആവശ്യപ്പെട്ടു.

  • Share this:

തിരുവനന്തപുരം: അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്ക വെമ്പായത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. ഗാര്‍ഹിക പീഡനം ആരോപിച്ച് പ്രിയങ്കയുടെ സഹോദരന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വിഷയം സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ച്ചക്കകം നല്‍കാന്‍ കമ്മിഷന്‍ തിരുവനന്തപുരം റൂറല്‍ എസ് പിയോട് ആവശ്യപ്പെട്ടു.

പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഭർത്തൃപീഡനമാണ് മരണ കാരണമെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നു. 2019 നവംബർ 21 നായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം. തിരുവനന്തപുരം വെമ്പായം കാരംകോട് കരിക്കകം സ്വദേശിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് പ്രിയങ്കയുടെ സഹോദരൻ ആണ് പൊലീസിൽ പരാതി നൽകിയത്.

Also Read- കിറ്റെക്‌സ് ഫാക്ടറിയിൽ കോവിഡ് ബാധയെന്ന റിപ്പോർട്ട്; DMO അന്വേഷിക്കണമെന്ന് വനിതാ കമ്മീഷൻ

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഭർത്താവ് ഉണ്ണി പി ദേവുമായുള്ള പ്രശ്നത്തെത്തുടർന്നാണ് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നതെന്ന് പ്രിയങ്കയുടെ സഹോദരൻ പറയുന്നു. ഭർതൃവീട്ടിൽ ഉപദ്രവം കൂടുന്നുവെന്നും കൂട്ടിക്കൊണ്ടുവരണമെന്നും പ്രിയങ്ക കരഞ്ഞുകൊണ്ട് തന്നെ വിളിച്ചതായി വിഷ്ണു പറയുന്നു. പ്രിയങ്കയുടെ മുതുകിൽ കടിച്ചുമുറിച്ചതിന്റെയും ഇടി കൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു. കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പ്രിയങ്ക പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read- '190 കോടി രൂപ' അലക്കി; ലോട്ടറി ടിക്കറ്റിന്റെ ഭാഗ്യം നഷ്‌ടമായി യുവതി

പ്രിയങ്കയും ഭർത്താവും കൊച്ചി കാക്കനാട് ഫ്ലാറ്റിലായിരുന്നു താമസം. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കറുകുറ്റിയിലെ വീട്ടിലേക്ക് താമസം മാറ്റി. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ട് മർദനവും അസഭ്യവർഷവും ഇവിടെയും തുടർന്നുവെന്ന് പ്രിയങ്ക വീട്ടുകാരെ അറിയിച്ചിരുന്നതായും വിഷ്ണു മൊഴി നൽകി. തെളിവായി ഫോണിലെ വീഡിയോയും നൽകി. വിവാഹ സമയത്ത് 35 പവന് പുറമേ പണവും നല്‍കിയിരുന്നു. ഇതൊന്നും ഇപ്പോൾ ഇല്ലെങ്കിലും ഇടയ്ക്കിടെ കഴിയുന്നത്ര പണം കൊടുത്തു സഹായിച്ചിരുന്നതായും വിഷ്ണു പറയുന്നു.

Also Read- Covid 19 | സംസ്ഥാനത്ത് ഇന്ന് 32680 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിൻ തുടങ്ങിയ സിനിമകളിലൂടെയാണ് ഉണ്ണി സിനിമയിൽ സജീവമായത്. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും സിനിമാരംഗത്തുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'ആട് ഒരു ഭീകരജീവിയാണ്' ഉണ്ണിയുടെ ശ്രദ്ധേയ കഥാപാത്രം.

First published:

Tags: State woman commission