• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആന്റണിയെ ഇറക്കിവിട്ടും അഞ്ചാം മന്ത്രിയെ പിടിച്ചുവാങ്ങിയും കരുത്തു കാട്ടിയ ലീഗിന് ഇതൊക്കെയെന്ത്?


Updated: June 7, 2018, 8:18 PM IST
ആന്റണിയെ ഇറക്കിവിട്ടും അഞ്ചാം മന്ത്രിയെ പിടിച്ചുവാങ്ങിയും കരുത്തു കാട്ടിയ ലീഗിന് ഇതൊക്കെയെന്ത്?

Updated: June 7, 2018, 8:18 PM IST
തിരുവനന്തപുരം: രാഷ്ട്രീയ ഭീഷ്മാചാര്യന്‍ കെ. കരുണാകരനെ മുട്ടുകുത്തിച്ച എ.കെ ആന്റണിയെ പോലും മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് കെട്ടുകെട്ടിച്ച മുസ്ലീംലീഗിന്റെ മറ്റൊരു തകര്‍പ്പന്‍ സ്മാഷാണ് രാജ്യസഭ സീറ്റിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. എല്ലാ എതിര്‍പ്പുകളും മറികടന്ന് 2011-ല്‍ ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയില്‍ അഞ്ചാം മന്ത്രിയെ പിടിച്ചുവാങ്ങിയ ലീഗിന്, മുന്നണിക്ക് പുറത്തുള്ള മാണിക്കു വേണ്ടി രാജ്യസഭാ സീറ്റ് വാങ്ങിയെടുക്കുന്നത് പൂ പറിക്കുന്നതു പോലെ നിഷ്പ്രയാസമായ കാര്യം.

2003-ല്‍ സിംലയിലെ കോണ്‍ഗ്രസ് യോഗം കഴിഞ്ഞ് മടങ്ങിയ എ.കെ ആന്റണി നടത്തിയ പ്രസ്താവനയാണ് മുഖ്യമന്ത്രി കസേര നഷ്ടമാക്കിയത്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ സംഘടിത ശക്തിയാണ്. ഇവര്‍ സര്‍ക്കാരിനോട് വിലപേശി കൂടുതല്‍ അവകാശങ്ങളും നേട്ടങ്ങളുമുണ്ടാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി ഇവര്‍ രാഷ്ട്രീയ ഭരണതലം കൈയ്യടക്കിയിരിക്കുകയാണ് ഇത് അംഗീകരിക്കാനാകില്ല. ഇതായിരുന്നു ആന്റണിയുടെ പരാമര്‍ശം. ഇതിനെതിരെ ലീഗ് ശക്തമായി രംഗത്തെത്തി. അന്നു മുന്നണിയില്‍ ഉണ്ടാക്കിയ കലാപത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിരോധം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും അതൊക്കെ നിഷ്പ്രഭമാക്കി ആന്റണിയെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് ഇറക്കിവിട്ടാണ് ലീഗ് പ്രതികാരം തീര്‍ത്തത്.

2012-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് അഞ്ചാം മന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം ഉടലെടുക്കുന്നത്. സര്‍ക്കാര്‍ അധികാരമേറ്റ് ഒരുവര്‍ഷം പിന്നിടുന്നതിനു മുന്‍പ് തന്നെ അഞ്ചാമതൊരു മന്ത്രി സ്ഥാനംകൂടി വേണമെന്ന ആവശ്യവുമായി ലീഗ് നേതാക്കള്‍ രംഗത്തെത്തി. അന്നു മഞ്ഞളാംകുഴി അലിയാണ് അഞ്ചാം മന്ത്രിയായി സ്ഥാനമേറ്റത്. ലീഗിലെ ആഭ്യന്ത കലാപത്തിനൊടുവിലാണ് അഞ്ചാം മന്ത്രി സ്ഥാനത്തിനു വേണ്ടി അവര്‍ ശക്തമായി രംഗത്തെത്തിയത്. അന്ന് മന്ത്രിയെ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയെങ്കിലും ലീഗ് സമ്മര്‍ദ്ദത്തിനു മുന്നില്‍ അതൊന്നും വിലപ്പോയില്ല.

ഇപ്പോള്‍ മാണിക്കു വേണ്ടിയും അതേസമ്മര്‍ദ്ദ തന്ത്രം ലീഗ് പുറത്തെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിനെ പോലും അവഗണിച്ചാണ് മാണിക്ക് രാജ്യസഭാ സീറ്റ് കുഞ്ഞാലിക്കുട്ടി നേടിക്കൊടുത്തത്.
First published: June 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍