LockDown|മ​ല​യാ​ളി​ക​ളെ സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ തയ്യാറായി രാ​ജ​സ്ഥാ​നും പഞ്ചാബും

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായും കെ.സി വേണുഗോപാല്‍ ചര്‍ച്ച നടത്തിയിരുന്നു

News18 Malayalam | news18-malayalam
Updated: May 18, 2020, 7:30 AM IST
LockDown|മ​ല​യാ​ളി​ക​ളെ സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ തയ്യാറായി രാ​ജ​സ്ഥാ​നും പഞ്ചാബും
News18 Malayalam
  • Share this:
ലോ​ക്​​ഡൗ​ണ്‍​മൂ​ലം കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളെ സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ രാ​ജ​സ്ഥാ​നി​ല്‍​ നി​ന്നും പഞ്ചാബിൽ നിന്നും​ കേ​ര​ള​ത്തി​ലേ​ക്ക്​ പ്ര​ത്യേ​ക ട്രെ​യി​ന്‍ ഏ​ര്‍​പ്പെ​ടു​ത്താ​മെ​ന്ന്​ സ​ര്‍​ക്കാ​രുകൾ അ​റി​യി​ച്ച​താ​യി എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍.

രാജസ്ഥാനിലും പഞ്ചാബിലുമായി പലയിടങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്​ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായും, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായും കെ.സി വേണുഗോപാല്‍ നേരത്തേ ചര്‍ച്ച നടത്തിയിരുന്നു.

രാ​ജ​സ്ഥാ​നി​ല്‍​ നി​ന്നു​ള്ള ട്രെ​യി​ന്‍ ജ​യ്‌​പൂ​ര്‍, ചി​റ്റോ​ര്‍​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​മാ​യി കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്താ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ഞ്ചാ​ബി​ല്‍​ നി​ന്നു​ള്ള ട്രെ​യി​ന്‍ ജ​ല​ന്ധ​റി​ല്‍ ​നി​ന്നാ​രം​ഭി​ച്ച്‌​ പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലും യാ​ത്ര​ക്കാ​രെ എ​ത്തി​ക്കും. ഈ ​ട്രെ​യി​നു​ക​ളി​ല്‍ യാ​ത്ര സൗ​ജ​ന്യ​മാ​യി​രി​ക്കുമെന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ അറിയിച്ചു.
TRENDING:Lockdown 4.0 | അനുമതി എന്തിനൊക്കെ? നിയന്ത്രണങ്ങൾ ഏതെല്ലാം വിഭാഗങ്ങൾക്ക്? സമ്പൂർണ വിവരങ്ങൾ അറിയാം[NEWS]എ​മി​റേ​റ്റ്സ് എ​യ​ര്‍​ലൈ​ന്‍​സി​ല്‍ കൂട്ടപിരിച്ചുവിടലോ ? വാർത്തകൾ നിഷേധിച്ച് അധികൃതർ [NEWS]വിദ്വേഷം പരത്തുന്ന പരിപാടികൾ; സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ‌ [NEWS]
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയ മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ രാജസ്ഥാനിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് രാജസ്ഥാൻ സർക്കാർ ഏർപ്പെടുത്തും. പഞ്ചാബ് സർക്കാരും സമാനമായ രീതിയിൽ സൗജന്യമായി ട്രെയിൻ സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. രാജസ്ഥാനിലും പഞ്ചാബിലുമായി പലയിടങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായും, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായും നേരത്തേ ചർച്ച നടത്തിയിരുന്നു.

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളെയും, അവശത അനുഭവിക്കുന്നവരെയും സൗജന്യമായി സ്വന്തം നാടുകളിലെത്തിക്കാൻ കോൺഗ്രസ് സർക്കാരുകളും , പി സി സി കളും നടപടികൾ സ്വീകരിക്കണമെന്നു കോൺഗ്രസ് അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധി നേരത്തെ നിർദേശം നൽകിയിരുന്നു. രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകളാണ് ട്രെയിനിന്റെ ചിലവ് പൂർണമായും വഹിക്കുക. രാജസ്ഥാനിൽ നിന്നുള്ള ട്രെയിൻ ജയ്‌പൂർ, ചിറ്റോർഗഡ് എന്നിവടങ്ങളിൽ നിന്നും യാത്രക്കാരുമായി പുറപ്പെട്ടു, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ യാത്രക്കാരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

പഞ്ചാബിൽ നിന്നുള്ള ട്രെയിൻ ജലന്ധറിൽ നിന്നും ആരംഭിച്ചു പാലക്കാട്, എറണാകുളം , തിരുവനന്തപുരം എന്നിവിടങ്ങളിലും യാത്രക്കാരെ എത്തിക്കും. ഈ ട്രെയിനുകളിൽ യാത്ര സൗജന്യമായിരിക്കും. രാജസ്ഥാൻ , പഞ്ചാബ് സർക്കാരുകൾ കേരള സർക്കാരുമായി ബന്ധപ്പെട്ടു മറ്റു നടപടികൾ പൂർത്തിയാക്കും. നടപടികൾ പൂർത്തിയായാൽ യാത്ര പുറപ്പെടാൻ ട്രെയിനുകൾ സജ്ജമാണെന്ന് രാജസ്ഥാൻ, പഞ്ചാബ് മുഖ്യമന്ത്രിമാർ അറിയിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് കാരുണ്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്തമായ മാതൃകകളാണ് രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകൾ പ്രകടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ടിനും, ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനും നന്ദി.
First published: May 18, 2020, 7:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading