കൊച്ചി: ജില്ലാ കളക്ടറും വിദ്യാര്‍ത്ഥികളും രാജസ്ഥാന് സ്വദേശികള്‍, പക്ഷേ അവര്‍ സംസാരിച്ചതും വായിച്ചതും മലയാളത്തില്‍. ജില്ലയിലെ റോഷ്നി പഠിതാക്കളുടെ (Project Roshni)വിശേഷങ്ങള്‍ അറിയാനെത്തിയ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിനു (Jafar Malik IAS)മുന്നിലാണ് രാജസ്ഥാനി കുട്ടികള്‍ മലയാളത്തില്‍ എഴുതിയും വായിച്ചും വിസ്മയം തീര്‍ത്തത്.
തൃക്കണാര്‍വട്ടം എസ്.എന്‍.എച്ച്.എസ്.എസിലാണ് കളക്ടര്‍ സന്ദര്‍ശനം എത്തിയത്. രാജസ്ഥാന് സ്വദേശികളായ 90 വിദ്യാര്‍ത്ഥികളാണ് ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ഇവിടെ പഠിക്കുന്നത്. മലയാളത്തില്‍ സംസാരിച്ചു തുടങ്ങിയ കളക്ടര്‍ക്ക് മലയാളത്തില്‍ തന്നെ വിദ്യാര്‍ത്ഥികളും മറുപടി നല്കി. മലയാള പാഠ പുസ്തകങ്ങളും കളക്ടര്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് വായിപ്പിച്ചു.
Also Read-
'സിൽവർലൈനെ എതിർത്താൽ നെഞ്ചത്തൂടെ ട്രെയിൻ ഓടിക്കും'; സുധാകരനെതിരെ CPM ഇടുക്കി ജില്ലാ സെക്രട്ടറി
ഇടയ്ക്ക് ഹിന്ദിയിലും കുട്ടികളുമായി സംസാരിച്ച അദ്ദേഹം അടുത്ത വര്‍ഷം കൂടുതല്‍ മികവോടെ റോഷ്നി പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും പറഞ്ഞു.
തുടര്‍ന്ന് കാക്കനാട് എം.എ.എച്ച്.എസിലെ വിദ്യാര്‍ത്ഥികളെയും കളക്ടര്‍ സന്ദര്‍ശിച്ചു. 70 വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്. പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കൂടുതലും.അതിഥി വിദ്യാര്‍ഥികള്‍ക്ക് മലയാളഭാഷയിലൂടെ അധ്യയനം നടത്തുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതിയാണ് 'റോഷ്നി'. ജില്ലയില്‍ 1200 വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. നിരവധി ഓണ്‍ലൈന്‍ പഠിതാക്കളും റോഷ്നിയിലുണ്ട്.
വനിതാ കമ്മിഷന് നേരെ മുളകുപൊടി എറിഞ്ഞ് എഴുപതുകാരി
വനിതാ കമ്മിഷന് നേരെ മുളകുപൊടി എറിഞ്ഞു എഴുപതുകാരി. തൃശൂര്‍ ടൗണ്‍ ഹാളില്‍ വനിതാ കമ്മിഷന് സിറ്റിങ്ങില്‍ പരാതിയുമായി എത്തിയ എഴുപതുകാരിയാണ് മുളകുപൊടി എറിഞ്ഞത്. നല്കിയ പരാതിയില്‍ കമ്മിഷന് സ്വീകരിച്ച നടപടി വയോധികയ്ക്ക് തൃപ്തി നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു അക്രമം.
Also Read-
ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയത് മുഖ്യമന്ത്രിയുടെ കഴിവെന്ന് കെ.വി തോമസ്; മറുപടി നല്കി വി.ഡി സതീശന്
ഭര്‍ത്താവ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാരോപിച്ച് ഇവര്‍ വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. വനിതാ കമ്മിഷന് ഇന്ന് നടക്കുന്ന സിറ്റിംഗില്‍ ഇവരുടെ പരാതി പരിഗണിച്ചിരുന്നില്ല. എന്നാല്‍ സിറ്റിങ്ങിനിടെ ഹാളിലെത്തിയ സ്ത്രീ കയ്യില്‍ കരുതിയിരുന്ന പായ്ക്കറ്റ് പൊട്ടിച്ച് മുളകുപൊടി സ്റ്റേജിലേക്ക് വിതറുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.